ചിത്രം ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു
ധാരാളം ഇന്ത്യന്‍ ചിത്രങ്ങള്‍ ഓസ്‌കാര്‍ എന്‍ട്രിക്ക് വേണ്ടി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ ഒദ്യോഗികമായി പരിഗണിച്ചിട്ടുള്ളു. മെഹബൂബ് ഖാന്റെ മദര്‍ ഇന്ത്യയും (1957), ആമിര്‍ ഖാന്റെ ലഗാനുമാണ് (2001) ഓസ്‌കറിലെ മികച്ച വിദേശ ചിത്രത്തിന് വേണ്ടി പരിഗണിച്ച ചിത്രങ്ങള്‍. എന്നാല്‍ ഈ വര്‍ഷം ആമിര്‍ ഖാന്‍ തന്റെ പുതിയ ചിത്രമായ ലാപത്താ ലേഡീസ് (2024 ) ഓസ്‌കാര്‍ എന്‍ട്രിക്കായി സമര്‍പ്പിച്ചിരുന്നു. ചിത്രം ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
വിവാഹത്തിന് ശേഷം നവവധുക്കളായ രണ്ട് പെണ്‍കുട്ടികള്‍ ഭര്‍ത്താക്കന്‍മാരുടെ വീട്ടിലേക്ക് പോകുന്ന വഴി ട്രെയിനില്‍ വെച്ച് കൈമാറി പോകുന്നതാണ് കഥാ പരിസരം. ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് ബിപ്ലപ് ഗോസ്വാമിയാണ്. സ്‌നേഹ ദേശായിയാണ് തിരക്കഥാകൃത്ത്. കിരണ്‍ റാവു സംവിധാനം ചെയ്ത ചിത്രം പുരുഷാധിപത്യം മുതല്‍ സ്ത്രീകളുടെ മുന്നേറ്റം വരെയുള്ള കാര്യങ്ങളാണ് പറഞ്ഞു വെക്കുന്നത്.
ആമിര്‍ ഖാനും കിരണ്‍ റാവുവും ഓസ്‌കാറിന്റെ ഭാഗമായി അമേരിക്കയില്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ തുടങ്ങിക്കഴിഞ്ഞുവെന്നും ചിത്രത്തിന്റെ സ്‌ക്രീനിങ്ങിന് അവര്‍ ധാരാളം അക്കാദമി അവാര്‍ഡ് അംഗങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഇ ടെംസ് പുറത്തു വിട്ട റിപ്പോര്‍ട്ട്. 2025 ജനുവരിയില്‍ ഓസ്‌കാര്‍ നാമനിര്‍ദ്ദേശ പട്ടിക പുറത്തുവിടുകയും 2025 മാര്‍ച്ചില്‍ സമ്മാനദാനച്ചടങ്ങും നടക്കുകയും ചെയ്യും.
2024 മാര്‍ച്ച് 1 നു പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും 20 കോടി നേടി വന്‍ വിജയമായി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങളും ചിത്രത്തിന്റെ കഥയെയും സന്ദേശത്തെയും പ്രശംസിച്ചു രംഗത്തെത്തിയിരുന്നു.