2011ലെ ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് സെമി ഫൈനൽ മാച്ചായിരുന്നു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഇതുവരെ ഏറ്റവുമധികം പേർ കണ്ട മത്സരം
ഇക്കഴിഞ്ഞ ഇന്ത്യ-പാകിസ്ഥാൻ ചാംപ്യൻസ് ട്രോഫി പോരാട്ടം ജിയോ ഹോട്ട് സ്റ്റാറിലൂടെ മാത്രം കണ്ടത് 61.1 കോടി കാഴ്ചക്കാരെന്ന് റിപ്പോർട്ട്. ലോക ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടമായാണ് അയൽരാജ്യക്കാരുടെ പോരാട്ടത്തെ വാഴ്ത്തപ്പെടുന്നത്. അക്ഷരാർഥത്തിൽ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ടെലിവിഷൻ ചാനൽ കാഴ്ചക്കാരുടെ എണ്ണം ഒഴിച്ചുനിർത്തിയുള്ള കണക്കുകളാണിത്. ഇന്ത്യൻ ടെലിവിഷൻ ഡോട്ട് കോമാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
2023ലെ ഐപിഎൽ ഫൈനൽ ജിയോ സിനിമയിലൂടെ 62 കോടി ആളുകൾ കണ്ടതാണ് ഈ വിഭാഗത്തിലെ സർവകാല റെക്കോർഡ്. 2023ൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ മാച്ച് ടെലിവിഷനിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലുമായി, 39.8 കോടി ആളുകൾ കണ്ട സ്ഥാനത്താണ് ഈ വൻ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. BARC ഡാറ്റ പ്രകാരം, ആ മത്സരത്തിൽ 17.3 കോടി ടിവി കാഴ്ചക്കാരും 22.5 കോടി ഡിജിറ്റൽ കാഴ്ചക്കാർ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ഉണ്ടായിരുന്നു.
2017ലെ ഇന്ത്യ-പാകിസ്ഥാൻ ചാംപ്യൻസ് ട്രോഫി ഫൈനൽ മത്സരം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ കണ്ടത് 40 കോടി പേരാണ്. അതേ ടൂർണമെൻ്റിലെ ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം കണ്ടത് 32.4 പേരാണ്. 2011ലെ ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് സെമി ഫൈനൽ മാച്ചാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഇതുവരെ ഏറ്റവുമധികം പേർ കണ്ട മത്സരം. അന്ന് 49.5 കോടി പേരാണ് ഇന്ത്യയുടെ മത്സരം കണ്ടത്.