അപകടം നടന്നതിന് പിന്നാലെ നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് രക്ഷാപ്രവർത്തനം കൃത്യസമയത്ത് തന്നെ നടത്താനായി
ആലപ്പുഴ കളർകോട് ചങ്ങനാശ്ശേരി ജംഗ്ഷനിൽ വാഹനാപകടം. കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് ദാരുണാന്ത്യം. കാറില്‍ ഉണ്ടായിരുന്ന ഏഴ് യുവാക്കളെ ഗുരുതര പരിക്കുകളോടെ പരുക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീദീപ് (പാലക്കാട്) മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്) ,ദേവാനന്ദ്, മുഹമ്മദ് ജബ്ബാർ (കണ്ണൂർ) ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത്.
ആലപ്പുഴയിൽ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും, വണ്ടാനത്തു നിന്ന് വൈറ്റിലയിലേക്ക് പോകുകായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികളായിരുന്നു കാറിലുണ്ടായിരുന്നത്. കാലാവസ്ഥ കാരണം കാഴ്ച മങ്ങിയതാവാം അപകടം കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. അപകടം നടന്നത് അമിത വേഗതയെടുക്കാൻ കഴിയുന്ന സ്ഥലമല്ലെന്നും എംവിഡി വ്യക്തമാക്കി. കാർ ബസിലേക്ക് ഇടിച്ച് കയറിയതോടെ കാർ പൂർണ്ണമായും തകർന്നിരുന്നു.
കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചത്. അപകടം നടന്നതിന് പിന്നാലെ നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് രക്ഷാപ്രവർത്തനം കൃത്യസമയത്ത് തന്നെ നടത്താനായി.