fbwpx
അനധികൃത സ്വത്ത്‌ സമ്പാദന കേസ്; എഡിജിപി എം.ആർ. അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു
logo

ന്യൂസ് ഡെസ്ക്

Posted : 04 Dec, 2024 09:46 AM

അതേസമയം അനധികൃത സ്വത്തില്ലെന്നാണ് അജിത് കുമാർ വിജിലൻസിൽ നൽകിയ മൊഴി. ആരോപണങ്ങൾക്കു പിന്നിൽ മത മൗലിക വാദികളെന്നും അജിത് കുമാർ മൊഴി നൽകി.

KERALA


എഡിജിപി എം.ആർ. അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു. അനധികൃത സ്വത്ത്‌ സമ്പാദന കേസിലാണ് നടപടി. ആഡംബര വീട് നിർമാണം അടക്കമുള്ള കാര്യങ്ങളുടെ രേഖകൾ അജിത് കുമാർ വിജിലൻസിനു കൈമാറി. വിജിലൻസ് സംഘം രണ്ടാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. ബന്ധുക്കളുടെപേരിൽ സ്വത്ത് സമ്പാദിക്കുക, കവടിയാറിലെ കോടികളുടെ ഭൂമിയിടപാട്, കേസ് ഒഴിവാക്കാൻ കൈക്കൂലി തുടങ്ങിയ ആരോപണങ്ങളാണ് എ.ഡി.ജി.പി.ക്കെതിരേയുള്ളത്.


വിജിലൻസ് എസ് പി കെ എൽ ജോണിക്കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ ഏകദേശം ആറ് മണിക്കൂറോളം നീണ്ടു. നേരത്തെ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തണമെന്ന് ഡിജിപി എസ്.ദർവേഷ് സാഹിബ് ശുപാർശ നൽകിയിരുന്നു. പി.വി. അൻവർ എംഎൽഎയാണ് അജിത് കുമാറിനെതിരെ അനധികൃത സ്വത്തു സമ്പാദനം നടത്തിയ ആരോപണം ഉന്നയിച്ചത്.


Also Read; സുപ്രഭാതം പത്രത്തിലെ പരസ്യ വിവാദം: സംഭവിച്ചത് വലിയ ശ്രദ്ധക്കുറവെന്ന് അന്വേഷണത്തിൽ കണ്ടെത്തൽ; വീഴ്ച വരുത്തിയവർക്ക് ശാസന മാത്രം


അതേസമയം അനധികൃത സ്വത്തില്ലെന്നാണ് അജിത് കുമാർ വിജിലൻസിൽ നൽകിയ മൊഴി. ആരോപണങ്ങൾക്കു പിന്നിൽ മത മൗലിക വാദികളെന്നും അജിത് കുമാർ മൊഴി നൽകി. എന്നാൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ അജിത്കുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യും. കഴിഞ്ഞ സെപ്റ്റംബറിലാണ് എം.ആർ. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത്. പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് എം.ആർ. അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന ഡിജിപിയുടെ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു.


മാധ്യമസ്ഥാപനമായ മറുനാടൻ മലയാളി ഉടമയിൽ നിന്നും കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീർത്തെന്ന ആരോപണം, സ്വർണകടത്തുമായി ബന്ധപ്പെട്ട പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങൾ, കവടിയാറിലെ വസതിയുമായി ബന്ധപ്പെട്ട വിഷയം, മലപ്പുറം മരംമുറി വിവാദം, മലപ്പുറം എസ്‌പി സുജിത് ദാസുമായി ചേർന്ന് നടത്തിയ അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും ഉൾപ്പെടെ അഞ്ച് വിഷയങ്ങളാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്.

KERALA
ജോലിക്കിടയില്‍ ഫോണില്‍ കളി വേണ്ട; ഹൈക്കോടതി ജീവനക്കാർ ഓഫീസില്‍ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്
Also Read
user
Share This

Popular

KERALA
CRICKET
എലത്തൂർ എച്ച്പിസിഎല്‍ ഡിപ്പോയിൽ ഇന്ധന ചോർച്ച; ഡീസൽ ഓവുചാലിലേക്ക് ഒഴുകിയെത്തുന്നു