വനിതാ സലൂണുകൾക്കും ബ്യൂട്ടീഷന്മാർക്കും അഫ്ഗാനിസ്ഥാനിൽ താലിബാൻ നിരോധനം ഏർപ്പെടുത്തിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും കാബൂളിൽ ബ്യൂട്ടി സലൂണുകളിൽ ഇപ്പോഴും രഹസ്യമായി ജോലി തുടരുന്ന സ്ത്രീകളുണ്ട്.
വനിതാ സലൂണുകൾക്കും ബ്യൂട്ടീഷന്മാർക്കും അഫ്ഗാനിസ്ഥാനിൽ താലിബാൻ നിരോധനം ഏർപ്പെടുത്തിയിട്ട് ഒരുവർഷം കഴിഞ്ഞിട്ടും കാബൂളിൽ ഇപ്പോഴും രഹസ്യമായി തങ്ങളുടെ സലൂണുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുണ്ട്. ജീവിതവും ഭാവിയും അനിശ്ചിതത്വത്തിലായ ഒരു കൂട്ടം സ്ത്രീകളുടെ ചെറുത്തുനിൽപ്പിൻ്റെ പുതിയ രൂപമായി മാറുകയാണ് ഈ സലൂണുകൾ.
ALSO READ: ഗാസയിലെ അമ്മമാര്‍ കുട്ടികളെ പഠിപ്പിക്കുകയാണ്, ചിറകുകളില്ലാതെ പറക്കാന്‍...
കഴിഞ്ഞ വർഷമാണ് അഫ്ഗാനിസ്ഥാനിൽ വനിതാ സലൂണുകളെയും ബ്യൂട്ടീഷന്മാരെയും താലിബാൻ നിരോധിച്ചത്. തുടർന്ന് രാജ്യത്തുടനീളമുള്ള എല്ലാ ബ്യൂട്ടി സലൂണുകളും അടച്ചുപൂട്ടി. സലൂണുകൾ വരന്മാർക്കും അവരുടെ കുടുംബത്തിനും അനാവശ്യ സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നുവെന്ന് കാണിച്ചായിരുന്നു നിരോധനം. 60,000 സ്ത്രീകളെയാണ് ആ നിരോധനം സാരമായി ബാധിച്ചത്.
താലിബാൻ തിരികെയെത്തിയപ്പോൾ പഠിക്കാനോ, ജോലി ചെയ്യാനോ, യാത്ര ചെയ്യാനോ, സ്വതന്ത്രമായി ഒന്നു നടക്കാനോ പോലും കഴിയാതെ 21 ദശലക്ഷം സ്ത്രീകൾക്ക് വീടുകളിൽ ഒതുങ്ങിനിൽക്കേണ്ട അവസ്ഥ വന്നു. എങ്കിലും ചില സ്ത്രീകൾ രഹസ്യമായി സലൂൺ ബിസിനസുകൾ തുടർന്നു പോന്നു. വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ടതോടെ വിദ്യാർത്ഥിനികളും രഹസ്യ സൗന്ദര്യ സലൂണുകളിലേക്ക് തിരിഞ്ഞു.
ALSO READ: സുരക്ഷിതമായ തൊഴിലിടങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് അന്യമാകുമ്പോൾ...
"ഒരു പക്ഷേ പിടിക്കപ്പെട്ടേക്കാം. ഭീമമായ പിഴ ചുമത്തുകയോ ജയിലിലേക്കയക്കുകയോ ചെയ്യാം. എങ്കിലും അവർ പിന്മാറാൻ തയ്യാറല്ല. അവർ ഞങ്ങളെ സർവകലാശാലയിൽ നിന്ന് വിലക്കി. പക്ഷേ ഞങ്ങൾ വായിക്കുന്നത് തുടരും. അവർ ബ്യൂട്ടി സലൂണുകൾ നിരോധിച്ചു. എന്നാൽ ഞങ്ങൾ ജോലി തുടരും," എന്നാണ് അവർ പറയുന്നത്.