നവംബർ അഞ്ചിന് യുഎസിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പൗരത്വഭേദഗതി നിലവിൽ വരുന്നത്
പൗരന്മാരുടെ കുടിയേറ്റക്കാരായ പങ്കാളികൾക്കായി പൗരത്വഭേദഗതി പദ്ധതിയുമായി യുഎസ്. യുഎസ് പ്രസിഡൻ്റായ ബൈഡനാണ് ഇന്ന് മുതൽ പുതിയ പദ്ധതി കൊണ്ടുവരാൻ ഉത്തരവിട്ടത്. യുഎസിലേക്ക് നിയമവിരുദ്ധമായി കുടിയേറി, കാലങ്ങളായി ഇവിടെ താമസിക്കുന്ന ആളുകൾക്ക് നിയമസാധുത നൽകുന്ന ഈ പദ്ധതി വലിയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
നവംബർ അഞ്ചിന് യുഎസിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പൗരത്വഭേദഗതി നിലവിൽ വരുന്നത്. തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിൻ്റെ പ്രധാന ശ്രദ്ധാകേന്ദ്രം പൗരത്വഭേദഗതിയാണെന്നിരിക്കെയാണ് ബൈഡൻ പുതിയ പദ്ധതിയുമായി രംഗത്തെത്തുന്നത്.
READ MORE: 'ഇനിയാണ് ഞങ്ങളുടെ ജോലി ആരംഭിക്കുന്നത്'; റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷം: രേവതി
39 വയസുകാരനായ മിഗ്വേൽ അലേമൻ, നാലാമത്തെ വയസിലാണ് ആയിരക്കണക്കിന് മറ്റ് അഭയാർഥികളോടൊപ്പം മെക്സിക്കോയിൽ നിന്നും അമേരിക്കയിലെത്തിയത്. യുഎസ് പൗരയായ ഭാര്യയും, രണ്ട് മക്കളുമുള്ള ഊബർ ഡ്രൈവറായ മിഗ്വേൽ അലേമന് ഈ പദ്ധതി നിലവിൽ വരാതിരുന്നാൽ, തിരിച്ച് മെക്സിക്കോയിലേക്ക് പോവുകയും, ഒരു ദശാബ്ദത്തിലേറെ അവിടെ കഴിയുകയും ചെയ്താൽ മാത്രമാണ് നിയമാനുസൃതമായി യുഎസിലേക്ക് തിരിച്ചുവരാൻ സാധിക്കുക. സമാന സാഹചര്യത്തിലാണ് ഇത്തരത്തിൽ മറുദേശങ്ങളിൽ നിന്നും യുഎസിലേക്കെത്തിയ ലക്ഷക്കണക്കിന് പേരും.
READ MORE: റിപ്പോർട്ട് പൂർണമായി പഠിച്ച് ഒരാഴ്ചക്കകം പ്രതികരിക്കും, സർക്കാരുമായി സഹകരിക്കും; AMMA
ജൂണിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയോടെ അഞ്ച് ലക്ഷത്തിലേറെ യുഎസ് പൗരന്മാരുടെ പങ്കാളികൾക്ക് പൗരത്വം ലഭിക്കും. ജൂൺ 17ഓടെ യുഎസിൽ പത്ത് വർഷം തികഞ്ഞ യുഎസ് പൗരന്മാരുടെ പങ്കാളികൾക്കാണ് ഇതോടെ പൗരത്വം ലഭിക്കുക. യുഎസ് പൗരത്വമുള്ള രക്ഷിതാവിൻ്റെ 21 വയസിൽ താഴെയുള്ള മക്കൾക്കും ഈ പദ്ധതിയോടെ യുഎസിൽ തുടരാനാകും. കുടുംബങ്ങളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുകയെന്ന ലക്ഷ്യമാണ് ഈ പദ്ധതിക്ക് പിന്നിലെന്ന് ബൈഡൻ ഭരണസമിതി അറിയിച്ചു.