ആഗോള തലത്തിൽ മുട്ട ചേർത്ത മയോണൈസ് നിരോധിക്കുന്നത് പ്രതിരോധിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്
കേരളത്തിൽ മുട്ട ചേർന്ന മയോണൈസ് നിരോധിച്ചിരിക്കുമ്പോഴാണ് ഫ്രാൻസിൽ മികച്ച എഗ് മയോണൈസ് കണ്ടെത്താൻ മത്സരം സംഘടിപ്പിച്ചത്. ഫ്രാൻസിലെ ലൂവ വാലിലെ ഗ്രിസ് റെസ്റ്റോറെന്റ് തയ്യാറാക്കിയ മയോണൈസാണ് സമ്മാനം നേടിയത്. ആഗോള തലത്തിൽ മുട്ട ചേർത്ത മയോണൈസ് നിരോധിക്കുന്നത് പ്രതിരോധിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.
ALSO READ: 'ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണം'; ബൊളീവിയയിലെ ഒരു വെറൈറ്റി ആചാരം
മുട്ട കൊണ്ടുള്ള മയോണൈസിന് മിക്ക രാജ്യങ്ങളും വിലക്കേർപ്പെടുത്തുമ്പോഴാണ് വിഭവം ജനകീയമാക്കാൻ ഫ്രാൻസിലെ എഗ് മയോണൈസ് സംരക്ഷണ കൂട്ടായ്മ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി 2018 മുതലാണ് മികച്ച എഗ് മയോണൈസ് ഏതെന്ന് കണ്ടെത്താൻ മത്സരം സംഘടിപ്പിച്ച് തുടങ്ങിയത്. ഇത്തവണ തലസ്ഥാനമായ പാരിസിലെ സെയിൻ്റിൽ വച്ചാണ് അസോസിയേഷൻ ടു സേവ് എഗ് മയോണൈസ് എന്ന സംഘടന ഒരു പാചക മത്സരം നടത്തിയത്. ലോകത്തിലെ ഏറ്റവും സ്വാദിഷ്ടമായ മയോണൈസ് ഏതെന്ന സംശയത്തിന് ഉത്തരമായി, ഫ്രാൻസിലെ ലൂവ വാലിയിലെ ലെ ഗ്രിസ് റെസ്റ്ററെന്റിലെ മൂന്ന് ഷെഫുമാരുടെ സംഘം തയ്യാറാക്കിയ മയോണൈസ് സമ്മാനത്തിന് അർഹരായി. മത്സരത്തിന്റെ ഭാഗമായി വിവിധ വസ്തുക്കൾ ഉൾപ്പെടുത്തി മയോണൈസ് തയ്യാറാക്കി. പുഴുങ്ങിയ മുട്ടയുടെ മേലെ മയോണൈസ് ചേർത്ത് ഒരു വിഭവം, മയോണൈസിൽ വിവിധ പച്ചക്കറികൾ ചേർത്ത് മറ്റൊന്ന്. ഒരൊറ്റ വിഭവത്തെ എങ്ങനെ പലരീതിയിൽ സ്വാദിഷ്ടമായി ഉപയോഗിക്കാം എന്ന് കൂടി പഠിപ്പിക്കുന്നതായിരുന്നു മത്സരം.
ALSO READ: ദിവസവും ഹീൽസ് ധരിക്കുന്നവരാണോ നിങ്ങൾ, അറിയാം ഹീൽസ് ഉപയോഗിച്ചാലുള്ള ആരോഗ്യ പ്രശ്നങ്ങൾ
"എഗ് മയോണൈസ് വളരെ സ്വാദിഷ്ടമായ വിഭവമാണ്. വീട്ടിലാണെങ്കിലും റസ്റ്റോറൻ്റിലാണെങ്കിലും ആളുകൾ സമാധാനത്തിൽ സംതൃപ്തിയോടെ കഴിക്കുന്ന വിഭവം," മത്സരത്തിൻ്റെ സംഘാടകരിലൊരാൾ പറയുന്നത് ഇങ്ങനെയാണ്. മയോണൈസ് എങ്ങനെ പാകം ചെയ്യുന്നു, എത്ര സമയമെടുത്ത് പാകം ചെയ്യുന്നു, ഏത് തരം മുട്ടയാണ് ഇതിന് വേണ്ടി ഉപയോഗിച്ചത് എന്നതിനെ ആശ്രയിച്ചാണ് വിധി നിർണയം നടത്തിയത്. ഏത് തരം മുട്ട ഉപയോഗിക്കുന്നു, എങ്ങനെ പാകം ചെയ്യുന്നു, എത്ര സമയമെടുത്ത് പാകം ചെയ്യുന്നു എന്നതൊക്കെ മുറിയിലെ താപനിലയനുസരിച്ചിരിക്കും. സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചും ദുരിതങ്ങളെ കുറിച്ചുമുള്ള ചർച്ചകൾക്കിടെ ജനങ്ങൾക്ക് സന്തോഷം കൊണ്ടുവരാൻ കൂടിയാണ് ഇത്തരം ഒരു മത്സരം സംഘടിപ്പിച്ചതെന്ന് മത്സരത്തിൻ്റെ സംഘാടകർ പറഞ്ഞു.