fbwpx
മൂന്ന് മുറികളിലായി ബോംബുകൾ, രണ്ട് രഹസ്യ ഏജൻ്റുകൾ; ഇസ്മയിൽ ഹനിയയുടെ കൊലപാതകത്തിൻ്റെ ചുരുളഴിയുന്നു
logo

ന്യൂസ് ഡെസ്ക്

Last Updated : 03 Aug, 2024 01:54 PM

ഇസ്രയേൽ എലൈറ്റ് ഇൻ്റലിജൻസ് ഏജൻസിയായ 'മൊസാദ്', ഹനിയയുടെ കൊലപാതകത്തിനായി ഇറാനിയൻ സുരക്ഷാ ഏജൻ്റുമാരെ നിയോഗിച്ചതായാണ് വിവരം

WORLD

പലസ്തീൻ സൈനിക ഗ്രൂപ്പായ ഹമാസിൻ്റെ നേതാവ് ഇസ്മയിൽ ഹനിയയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. ദേശീയ മാധ്യമമായ 'ദി ടെലിഗ്രാഫി'ൻ്റെ റിപ്പോർട്ടനുസരിച്ച് ഇസ്രയേൽ എലൈറ്റ് ഇൻ്റലിജൻസ് ഏജൻസിയായ മൊസാദ്, ഹനിയയുടെ കൊലപാതകത്തിനായി ഇറാനിയൻ സുരക്ഷാ ഏജൻ്റുമാരെ നിയോഗിച്ചതായാണ് വിവരം.

ഹനിയയുടെ കൊലപാതകം രണ്ട് മാസം മുമ്പ് പദ്ധതിയിട്ടതാണെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നെങ്കിലും ഇറാൻ്റെ തലസ്ഥാനമായ തെഹറാനിലെ ഇസ്ലാമിക് റിപ്പബ്ലിക്ക് ഗാര്‍ഡ് കോര്‍പ്‌സിന്‍റെ സംരക്ഷതയിലുള്ള ഗസ്റ്റ് ഹൗസില്‍ ഇസ്രയേൽ എങ്ങനെ ബോംബെത്തിച്ചെന്ന ചോദ്യമായിരുന്നു ലോകത്തെ കുഴക്കിയത്. ഇറാനിയൻ ഉദ്യോഗസ്ഥരുടെ തുറന്നുപറച്ചിലിന് പിന്നാലെ ഈ രഹസ്യങ്ങളുടെ ചുരുളഴിയുകയാണ്. 

ALSO READ: അഭയാർഥി ക്യാമ്പിൽ നിന്ന് ഹമാസിലേക്ക്; ആരാണ് ഇസ്മയിൽ ഹനിയ?

കഴിഞ്ഞ മെയ് മാസത്തിൽ മുൻ ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ ശവസംസ്‌കാര ചടങ്ങുകൾക്കായി തെഹ്‌റാനിലെത്തിയ ഹനിയയെ വധിക്കാനായിരുന്നു മൊസാദിൻ്റെ പ്രാഥമിക പദ്ധതി. എന്നാൽ ജനക്കൂട്ടം കാരണം ഓപ്പറേഷൻ ഉപേക്ഷിക്കേണ്ടി വന്നതായി രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. പിന്നാലെ ഇവർ പദ്ധതി വിപുലീകരിച്ചു. മൊസാദിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന രണ്ട് ഇറാനിയൻ ഏജൻ്റുമാർ വടക്കൻ തെഹ്‌റാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൻ്റെ ഗസ്റ്റ് ഹൗസിലെ മൂന്ന് പ്രത്യേക മുറികളിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചു. ഹനിയ അവിടെ താമസിക്കാനുള്ള സാധ്യത മുന്നിൽ കണ്ടായിരുന്നു മൊസാദിൻ്റെ തന്ത്രപരമായ ഈ നീക്കം.

എങ്ങനെയാണ് മൊസാദിൻ്റെ പ്രവർത്തനരീതി?

ഏകദേശം 300 കോടി വാർഷിക ബജറ്റും 7,000-ശക്തരായ ജീവനക്കാരും ഉള്ള മൊസാദ്, പശ്ചിമേഷ്യയിലെ തന്നെ രണ്ടാമത്തെ വലിയ ചാരവൃത്തി ഏജൻസിയാണ്. മൊസാദിന് നിരവധി വകുപ്പുകളുണ്ട്. എന്നാൽ അതിൻ്റെ ആന്തരിക ഘടനയുടെ വിശദാംശങ്ങൾ പുറംലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയിട്ടില്ല. പലസ്തീനിയൻ തീവ്രവാദ ഗ്രൂപ്പുകൾക്കുള്ളിൽ മാത്രമല്ല, ലെബനൻ, സിറിയ, ഇറാൻ തുടങ്ങിയ ശത്രു രാജ്യങ്ങളിലും ഇതിന് വിവരദാതാക്കളുടെയും ഏജൻ്റുമാരുടെയും ഒരു ശൃംഖല തന്നെയുണ്ട്. മൊസാദിൻ്റെ വിശാലമായ ചാരശൃംഖല അവർക്ക് തീവ്രവാദ നേതാക്കളുടെ നീക്കങ്ങളെക്കുറിച്ചുള്ള എല്ലാ വിവരവും കൃത്യമായി ലഭിക്കാൻ സഹായിക്കുന്നു. ഇത് തന്നെയാണ് മൊസാദിനെ കൃത്യമായ പദ്ധതികളിലൂടെ കൊലപാതകങ്ങൾ നടത്താനും സഹായിക്കുന്നത്. 

ALSO READ: "തോക്കുകൾ ഭരിക്കുന്ന വ്യവസായ കൂട്ടായ്മ"; ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് എന്ന സമാന്തര സേന

ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടന്ന ആക്രമണത്തിനു ശേഷം ഹമാസ് നേതാക്കളെ ഉന്മൂലനം ചെയ്യുമെന്ന് മൊസാദ് തലവന്‍ ഡേവിഡ് ബാര്‍ണിയ പ്രഖ്യാപിച്ചിരുന്നു. മ്യൂണിച്ച് കൂട്ടക്കൊലക്ക് സമാനമായ തിരിച്ചടിയുണ്ടാകുമെന്നാണ് ബാര്‍ണിയ അന്ന് പറഞ്ഞത്. 1972 മ്യൂണിച്ച് ഒളിംപിക്‌സ് നടക്കുമ്പോൾ 11 ഇസ്രയേല്‍ അത്‌ലറ്റുകളെ പലസ്തീന്‍ സായുധ സംഘം കൊലപ്പെടുത്തിയിരുന്നു. അതിനെത്തുടര്‍ന്നാണ് മൊസാദ് 'ദൈവത്തിന്‍റെ പക' എന്ന രഹസ്യ ഓപ്പറേഷന്‍ ആരംഭിക്കുന്നത്. ഇസ്രയേല്‍ അത്‌ലറ്റുകളുടെ കൊലപാതകത്തിനു പ്രതികാരം ചെയ്യാനുള്ള ഈ ഓപ്പറേഷന്‍റെ രഹസ്യ നാമം 'ബയണേറ്റ്' എന്നായിരുന്നു. കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും മൊസാദ് വര്‍ഷങ്ങള്‍ നീണ്ട ഓപ്പറേഷനിലൂടെയാണ് കൊലപ്പെടുത്തിയത്.

എങ്ങനെയായിരുന്നു ഹനിയയുടെ വധശ്രമം?

ദി ടെലിഗ്രാഫ് റിപ്പോർട്ടനുസരിച്ച്, ഇറാനിയൻ ഉദ്യോഗസ്ഥരുടെ കൈവശമുള്ള സിസിടിവി ഫൂട്ടേജുകളിൽ, തെഹാറിനിലെ ഗസ്റ്റ്ഹൗസിൽ ഏജൻ്റുമാർ രഹസ്യമായി നീങ്ങുന്നതും ഒന്നിലധികം മുറികളിൽ പ്രവേശിച്ച് മിനിറ്റുകൾക്കുള്ളിൽ പുറത്തുപോകുന്നതും കാണിക്കുന്നുണ്ട്. ഉപകരണങ്ങൾ സ്ഥാപിച്ചതിന് ശേഷം, അവർ സുരക്ഷിതമായി തന്നെ ഇറാനിൽ നിന്ന് പുറത്തുകടന്നു. രാജ്യത്ത് രഹസ്യ ഏജൻ്റുമാരെ നിലനിർത്തികൊണ്ടായിരുന്നു ഇവരുടെ മടക്കം. മൊസാദ് തീരുമാനിച്ച തരത്തിൽ തന്നെ സന്ദർഭവും സാഹചര്യവും ഒത്തുവന്നു. ബുധനാഴ്ച ബോംബ് സ്ഥാപിച്ച മുറിയിൽ തന്നെ ഹനിയ താമസിക്കാനെത്തി. പുലർച്ചെ രണ്ട് മണിയോടെ രഹസ്യ ഏജൻ്റുമാർ റിമോട്ട് അമർത്തിയതോടെ ഹനിയയുടെ മുറിയിൽ സ്ഥാപിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചു. ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടു.

ALSO READ: മിഡിൽ ഈസ്റ്റില്‍ സംഘർഷം കടുക്കുന്നു; ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം

ഇറാനിനകത്തും പുറത്തുമുള്ള ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനുള്ള അൻസാർ-അൽ-മഹ്ദി പ്രൊട്ടക്ഷൻ യൂണിറ്റിലെ ഏജൻ്റുമാരെയാണ് കൊലപാതകത്തിനായി മൊസാദ് നിയോഗിച്ചതെന്നാണ് ഇറാൻ സൈന്യത്തിൻ്റെ സ്ഥിരീകരണം. “ഇത് ഇറാനെ സംബന്ധിച്ചിടത്തോളം അപമാനകരവും വലിയ സുരക്ഷാ വീഴ്ചയുമാണ്,” ഐആർജിസി ഉദ്യോഗസ്ഥൻ ദി ടെലിഗ്രാഫിനോട് പറഞ്ഞു. ഈ വീഴ്ചയെ കുറിച്ച് കൂടുതൽ പഠിക്കാനും മനസിലാക്കാനുമായി ഒരു പ്രത്യേക വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

വധശ്രമത്തിൻ്റെ പാർശ്വഫലങ്ങൾ

ഹനിയയുടെ കൊലപാതകത്തിന്മേൽ സംഭവിച്ച അപമാനത്തിനും വീഴ്ചയ്ക്കുമുള്ള ഇറാൻ്റെ പ്രതികാരം ഏത് വിധത്തിലായിരിക്കും മിഡിൽ ഈസ്റ്റിനെ ബാധിക്കുന്നതെന്ന് കാത്തിരുന്ന് കാണണം. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ഇസ്രയേലിനെതിരെ ആക്രമണം നടത്തണമെന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ആഹ്വാനം ചെയ്തിരുന്നു. ഇസ്രയേൽ ആക്രമണവുമായി ബന്ധപ്പെട്ട അവരുടെ അടുത്ത നടപടികളെക്കുറിച്ചുള്ള ചർച്ചകളും നടത്തിയതായി വൃത്തങ്ങൾ പറയുന്നു.

ALSO READ: ഹമാസ്, ഹിസ്ബുല്ല നേതാക്കളുടെ വധം; ഇസ്രയേലിനെതിരെ പ്രതിരോധം കടുപ്പിച്ച് അറബ് മേഖല


പ്രസിഡൻ്റ് മസൂദ് പെസഷ്‍കിയാന്‍ അധികാരമേറ്റ ഉടൻ നടന്ന കൊലപാതകത്തിൻ്റെ ഉദ്ദേശശുദ്ധിയെ കുറിച്ചുള്ള ചോദ്യങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്. ഇസ്‌ലാമിക് റിപ്പബ്ലിക്കിൻ്റെ പ്രകോപനപരമായ നയങ്ങളിൽ നിന്ന് മാറി, സമാധാനപരമായ ചർച്ചകളിലൂടെ ഇറാൻ്റെ നില പുനസ്ഥാപിക്കുമെന്ന് പ്രചരണവേളയിൽ പ്രസിഡൻ്റ് പെസഷ്കിയാന്‍ പ്രതിജ്ഞയെടുത്തിരുന്നു.

WORLD
അറുതിയില്ലാതെ ഭീകരാക്രമണ കെടുതിയിൽ പാക് ജനത; 10 മാസത്തിനിടെ നടന്നത് 1,566 ഭീകരാക്രമണങ്ങൾ
Also Read
user
Share This

Popular

WORLD
WORLD
WORLD
ക്രിസ്‌തുമസ് മാർക്കറ്റിൽ കാർ പാഞ്ഞുകയറിയ സംഭവം: ആക്രമണത്തിന് മുമ്പ് സുരക്ഷാ വീഴ്ചകളുണ്ടായോ എന്ന് അന്വേഷിക്കാൻ ജർമനി