കെ. കെ. ലതികയ്ക്കും ഡിവൈഎഫ്ഐക്കാർക്കുമെതിരെ പാർട്ടി എന്ത് നടപടിയെടുക്കുമെന്നും കെ. സുരേന്ദ്രൻ ചോദിച്ചു
വടകരയിൽ നല്ല നിലയിൽ വർഗീയത ഇരുവിഭാഗങ്ങളും ഉപയോഗിച്ചുവെന്ന് കാഫിർ വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കാഫിർ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ചെറിയ ആളുകൾ അല്ല. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. കെ. കെ. ലതികയ്ക്കും ഡിവൈഎഫ്ഐക്കാർക്കുമെതിരെ പാർട്ടി എന്ത് നടപടിയെടുക്കുമെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.
READ MORE: കാഫിർ പോസ്റ്റ് സിപിഎം നേതാക്കളുടെ അറിവോടെ; എല്ലാ തെളിവുകളും പൊലീസിൻ്റെ പക്കലുണ്ട്: കെ. സുധാകരൻ
വിവാദമായ കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന നിഗമനം പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും ചർച്ചകളിൽ കാഫിർ വിവാദം ഇടം പിടിക്കുന്നത്. റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ എന്നീ വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലേക്ക് വ്യാജ സ്ക്രീൻ ഷോട്ട് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.
READ MORE: വടകരയിലെ കാഫിര്‍ സ്ക്രീന്‍ഷോട്ട്; ആദ്യം വന്നത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലെന്ന് പൊലീസ് ഹൈക്കോടതിയില്‍
വടകരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിമിൻ്റെ വാട്‌സാപ്പ് സന്ദേശമെന്ന പേരിലാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുള്ളത്. ഈ സന്ദേശം പെട്ടെന്നുതന്നെ സാമൂഹമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു. സിപിഎമ്മാണ് ഇതിന് പിന്നിലെന്നായിരുന്നു ലീഗിന്റെ ആരോപണം.