2019ലെ പ്രളയം മുതൽ വയനാട് ഉരുൾദുരന്തം വരെ പട്ടികയിലുണ്ട്
ദുരന്ത മുഖത്തെ രക്ഷാപ്രവർത്തനത്തിന് കേരളത്തോട് പണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. എയർ ലിഫ്റ്റിങ്ങിന് ചെലവായ 132 കോടി 62 ലക്ഷം രൂപ അടിയന്തരമായി തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തിന് കേന്ദ്രം കത്തയച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയം, കേരള ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്.
ALSO READ: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
2019ലെ പ്രളയം മുതൽ വയനാട് ഉരുൾദുരന്തം വരെ പട്ടികയിലുണ്ട്. വയനാട് ദുരന്തം നടന്നിട്ട് ഇത്ര ദിവസം പിന്നിട്ടിട്ടും, ധനസഹായത്തിനുള്ള പണം അനുവദിക്കാത്ത, കേന്ദ്ര നിലപാടിൽ കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ നീക്കവുമായി കേന്ദ്രം രംഗത്തെത്തുന്നത്.