fbwpx
ഇനി പ്രണയം പഠിക്കാനും കോഴ്സുകൾ; ലൗവ് എജ്യൂക്കേഷനുമായി ചൈന
logo

ന്യൂസ് ഡെസ്ക്

Posted : 05 Dec, 2024 02:08 PM

കഴിയും വിധം വിധമെല്ലാം യുവാക്കളെ വിവാഹം കഴിപ്പിക്കാനും കുടുംബവും കുട്ടികളുമായി ജീവിക്കാനും പ്രേരിപ്പിക്കുക എന്നതിൻ്റെ ഭാഗമാണ് പുതിയ നീക്കം.

WORLD




സ്കൂളിലും, കോളേജിലുമെല്ലാം സെക്സ് എജ്യൂക്കേഷൻ വേണമെന്ന ആവശ്യം എല്ലാവരും കേട്ടിട്ടുണ്ട്. എന്നാൽ ഇനി മുതൽ പ്രണയം കൂടി പഠിപ്പിക്കണമെന്നാണ് ചൈനീസ് സർക്കാരിൻ്റെ തീരുമാനം. പ്രണയം,വിവാഹം, കുടുംബം, കുട്ടികൾ എന്നിങ്ങനെ കോളേജ് വിദ്യാർഥികളിൽ പിടിമുറുക്കാനാണ് തീരുമാനം. 'ലവ് എജ്യുക്കേഷന്‍' നല്‍കിയാല്‍ വിദ്യാര്‍ത്ഥികളില്‍ ഇവയെ കുറിച്ച് പൊസിറ്റീവായ മനോഭാവം വരുമെന്ന പ്രതീക്ഷയിലാണ് ചൈനീസ് സർക്കാരിൻ്റെ നീക്കം.


വിദ്യാർത്ഥികളിൽ ബന്ധങ്ങളുടെയും വിവാഹത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ബോധ്യമുണ്ടാക്കാൻ സാധിക്കണമെന്നും, അതിൻ്റെ ഉത്തരവാദിത്വം കോളേജുകളും സർവകലാശാലകളും ഏറ്റെടുക്കണമെന്നാണ് ചൈനയിലെ ഔദ്യോഗിക പ്രസിദ്ധീകരണമായ ചൈന പോപ്പുലേഷൻ ന്യൂസിനെ ഉദ്ധരിച്ച് ജിയാങ്‌സു സിൻഹുവ ന്യൂസ്പേപ്പർ ഗ്രൂപ്പ് പുറത്തുവിടുന്ന വിവരം. വിവാഹം, പ്രണയം എന്നിവയെല്ലാം പഠിപ്പിക്കുന്ന കോഴ്സുകളാണ് വാഗ്ദാനം ചെയ്യേണ്ടത്.

രാജ്യത്ത് ജനനനിരക്ക് കുറഞ്ഞതോടെ ഉടലെടുത്ത ആശങ്കയാണ് ചൈനീസ് സർക്കാരിനെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. കഴിയും വിധം വിധമെല്ലാം യുവാക്കളെ വിവാഹം കഴിപ്പിക്കാനും കുടുംബവും കുട്ടികളുമായി ജീവിക്കാനും പ്രേരിപ്പിക്കുക എന്നതിൻ്റെ ഭാഗമാണ് പുതിയ നീക്കം.

Also Read; പൊട്ടക്കിണറ്റില്‍ പ്രേതമെന്ന് നാട്ടുകാര്‍; യുവാവ് കിണറ്റിനുള്ളില്‍ കുടുങ്ങിയത് മൂന്ന് ദിവസം

കുഞ്ഞുങ്ങളുണ്ടാവുന്നതിന് അനുയോജ്യരായി സർക്കാർ കാണുന്നത് യുവാക്കളെയാണ്. എന്നാൽ, വിവാഹത്തോടും കുടുംബത്തോടും, കുഞ്ഞുങ്ങളോടും ഒക്കെയുള്ള ചൈനയിലെ യുവാക്കളുടെ കാഴ്ച്ചപ്പാട് ഇന്ന് വളരെയധികം മാറിക്കഴിഞ്ഞു. ഭൂരിഭാഗം പേർക്കും ഇത്തരം ബന്ധങ്ങളോടൊന്നും ഒരു താല്പര്യവുമില്ല. അതോടെയാണ് വിദ്യാഭ്യാസത്തിലൂടെ ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാൻ തയ്യാറെടുക്കുന്നത്.


കുടുംബം, കുട്ടികൾ എന്നിവയെല്ലാം തെരഞ്ഞെടുക്കുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പല പദ്ധതികൾക്കും നേരത്തെ ചൈനയിലെ പല പ്രവിശ്യകളും തുടക്കമിട്ടിരുന്നു. കുട്ടികൾ ജനിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ പ്രസവിക്കുമ്പോൾ വേദനയില്ലാതാക്കുന്ന മരുന്നുകൾക്ക് സബ്‌സിഡി വരെ പ്രഖ്യാപിച്ചു.

ഏതായാലും പുതിയ കോഴ്സുകളിലൂടെ യുവതലമുറ കുടുംബജീവിതത്തിലേക്ക് ആകൃഷ്ടരാകുമെന്ന കണക്കുകൂട്ടലിലാണ് ചൈനീസ് സർക്കാർ. ലൗവ് എജ്യൂക്കേഷനായി കേളേജുകളിൽ പരമാവധി സമ്മർദ്ദം ചെലുത്താനാണ് അധികൃതരുടെ ശ്രമം.




Also Read
user
Share This

Popular

KERALA
KERALA
'മറുപടി നൽകണം'; ചാർജ് മെമ്മോ നല്‍കിയതില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ട് എന്‍. പ്രശാന്ത് ഐഎഎസ്