എല്ലാവരെയും ഒരുമിപ്പിച്ച് ഇടതുപക്ഷത്തെ തകർക്കാമെന്ന് ചിലർ മോഹിക്കുന്നു
പാലക്കാട്ടെ പുതിയ രാഷ്ട്രീയ നീക്കങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി. കേരളത്തിലെ എല്ലാ വർഗീയ ശക്തികളും ഒരേ സ്വരത്തിൽ എൽഡിഎഫ് സർക്കാരിനെ എതിർക്കുന്നു. എല്ലാവരെയും ഒരുമിപ്പിച്ച് ഇടതുപക്ഷത്തെ തകർക്കാമെന്നാണ് ചിലരുടെ വ്യാമോഹം. കോൺഗ്രസ് - ബിജെപി ഡീൽ മറനീക്കി പുറത്തു വന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ജമാ അത്തെ ഇസ്ലാമി പരിഷകൃതമായ രീതിയിൽ വർഗീയത കൈകാര്യം ചെയ്യുന്നു. ഇവരുടെ ഒക്കച്ചങ്ങായിയാണ് എസ് ഡി പി ഐ. എന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാവരെയും ഒരുമിപ്പിച്ച് ഇടതുപക്ഷത്തെ തകർക്കാമെന്ന് ചിലർ മോഹിക്കുന്നു. ഇതൊക്കെ കുറെ കണ്ടതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. സിപിഎം - ആർഎസ്എസ് ബന്ധം ആരോപണത്തിൽ മറുപടിയായി, ഡീൽ ഉറപ്പിച്ചതെങ്ങനെയെന്ന് പുറത്ത് വന്നവർ പറഞ്ഞല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ്സ് - ബി ജെ പി ഡീൽ പുറത്ത് വന്നല്ലോ.
ഉള്ളുകളികൾ അറിയുന്നവർ തന്നെ എല്ലാം തുറന്ന് പറഞ്ഞല്ലോ. കോൺഗ്രസിൽ നിന്ന് എത്രപേർ ബി ജെ പി യിലേക്ക് പോകാനിരിക്കുന്നു?
എന്തൊക്കെയാണ് ഓഫറുകൾ എന്ന് എല്ലാവർക്കും അറിയാമല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജിക്ക്
പാലക്കാട് മണ്ഡലത്തിലെ കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജിക്കൊരുങ്ങുന്നുവെന്ന് വിവരം പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഐ ഗ്രൂപ്പിൽ പെട്ടവരാണ് രാജിക്കൊരുങ്ങുന്നത്. പ്രവർത്തകർ അടുത്ത ദിവസം നിലപാട് വ്യക്തമാക്കി രംഗത്തിറങ്ങുമെന്നാണ് സൂചന. നേരത്തെ, കോൺഗ്രസ് വിട്ടെന്ന് പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ്, പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന് സൂചന നൽകിയിരുന്നു. എ.കെ ഷാനിബിന് പിന്നാലെ യൂത്ത് കോൺഗ്രസ് കപ്പുർ മുൻ മണ്ഡലം പ്രസിഡണ്ട് വിമൽ പി.ജി.യും പാർട്ടി വിടുന്നുവെന്ന വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.