തെക്കേ ഇസ്രയേലില്‍ വ്യോമാക്രമണം നടത്തിയതായി ഹിസ്ബുള്ള. തലസ്ഥാനമായ ടെല്‍ അവീവിലും അഷ്‌ദോദ് നാവിക താവളത്തിലുമാണ് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയത്.
160ഓളം മിസൈലുകളും ഡ്രോണുകളുമാണ് ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതെന്നാണ് ഹിസ്ബുള്ളയുടെ അവകാശവാദം. ആക്രമണത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റതായാണ് ലഭ്യമായ വിവരം. ഒരാളുടെ നിലഗുരതരമായിക്കൊണ്ടിരിക്കുകയാണെന്ന് മെഡിക്കല്‍ ഏജന്‍സികള്‍ അറിയിക്കുന്നു. അതേസമയം ഹിസ്ബുള്ള ആക്രമണം സ്ഥിരീകരിച്ച ഇസ്രയേല്‍ കൂടുതല്‍ വിവരങ്ങള്‍ പുറുത്തിവിട്ടിട്ടില്ല.
ALSO READ: യുക്രെയ്‌നിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ച് റഷ്യ; അന്വേഷണം ആരംഭിക്കുമെന്ന് സെലൻസ്കി
സെന്‍ട്രല്‍ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് തൊട്ടടുത്ത ദിവസമാണ് ഹിസ്ബുള്ള ഇസ്രയേലില്‍ തിരിച്ചടി നടത്തിയിരിക്കുന്നത്. ഇസ്രയേല്‍ ആക്രമണത്തില്‍ 66 പേര്‍ക്ക് പരുക്ക് പറ്റിയിരുന്നു. ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.