fbwpx
ഗോമ നഗരം കീഴടക്കി വിമതസഖ്യം; സംഘർഷ ഭൂമിയായി തുടരുന്ന കോംഗോ
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Jan, 2025 06:41 AM

8 ലക്ഷത്തോളം ടുട്സി, ഹൂട്ടു മിതവാതികളെ തീവ്ര ഹൂട്ടു സെെന്യം കൊന്നൊടുക്കിയ 1994-ലെ റുവാണ്ടൻ വംശഹത്യയ്ക്കുശേഷം, മുതൽ 30 വർഷത്തിലേറെയായി സംഘർഷങ്ങളുടെ വിളനിലമാണ് ധാതുസമ്പന്നമായ കോംഗോയുടെ കിഴക്കന്‍ അതിർത്തി പ്രദേശങ്ങള്‍.

WORLD


കോംഗോയിലെ തന്ത്രപ്രധാനമായ ഗോമ നഗരം കീഴടക്കിയിരിക്കുകയാണ് വിമതസഖ്യം. റുവാണ്ടയുടെ പിന്തുണയോടെയുള്ള ഈ വിമതമുന്നേറ്റം ആഫ്രിക്കയെ മറ്റൊരു പ്രാദേശിക യുദ്ധത്തിലേക്ക് നയിക്കുമോ ആശങ്കയാണ് ഉയർത്തുന്നത്. 30 വർഷമായി കിഴക്കന്‍ കോംഗോയെ സംഘർഷഭൂമിയാക്കുന്ന വംശീയസംഘർഷങ്ങളാണ് ഇപ്പോഴത്തെ വിമത അട്ടിമറിയില്‍ എത്തിനില്‍ക്കുന്നത്.


8 ലക്ഷത്തോളം ടുട്സി, ഹൂട്ടു മിതവാതികളെ തീവ്ര ഹൂട്ടു സെെന്യം കൊന്നൊടുക്കിയ 1994-ലെ റുവാണ്ടൻ വംശഹത്യയ്ക്കുശേഷം, മുതൽ 30 വർഷത്തിലേറെയായി സംഘർഷങ്ങളുടെ വിളനിലമാണ് ധാതുസമ്പന്നമായ കോംഗോയുടെ കിഴക്കന്‍ അതിർത്തി പ്രദേശങ്ങള്‍. റുവാണ്ടയുടെ ഇപ്പോഴത്തെ പ്രസിഡൻ്റായ പോൾ കഗാമെയുടെ നേതൃത്വത്തിൽ ടുട്സി വിമത സേന ഹുട്ടു സെെന്യത്തെ തുരത്തിയതോടെയാണ് വംശഹത്യ അവസാനിച്ചത്.

പ്രതികാരം ഭയന്ന്, ഏകദേശം ഒരു ദശലക്ഷം ഹൂട്ടുകൾ അതിർത്തി കടന്ന് കോംഗോയിലേക്ക് പലായനം ചെയ്തു. കിഴക്കൻ ഭാഗത്ത് പാർശ്വവൽക്കരിക്കപ്പെട്ട ടുട്സി വിഭാഗമെന്ന നിലയിൽ ഇത് വംശീയ സംഘർഷങ്ങൾക്ക് കാരണമായി. ഇതോടെ, കിഴക്കന്‍ കോംഗോയിലെ ന്യൂനപക്ഷ ടുട്സി വിഭാഗമായ Banyamulenge ഹൂട്ടുവിഭാഗത്തെ ഭീഷണിയായി കാണുന്നു. ഇതിനുശേഷമുള്ള കാലയളവില്‍ വംശഹത്യയ്ക്ക് ഉത്തരവാദികളെ ലക്ഷ്യമിട്ടെന്ന വാദവുമായി Banyamulenge വിഭാഗത്തിന്‍റെ പിന്തുണയോടെ 1996 ലും 98ലുമായി രണ്ടുതവണ റുവാണ്ടന്‍ സെെന്യം കോംഗോയിലേക്ക് അധിനിവേശം നടത്തി.

Also Read; ദക്ഷിണകൊറിയന്‍ വിമാനാപകടം: പക്ഷിക്കൂട്ടം ഇടിച്ചെന്ന് പ്രാഥമിക റിപ്പോർട്ട്

30 വർഷത്തിലധികമായി നീണ്ടുനില്‍ക്കുന്ന ഈ സംഘർഷത്തില്‍ സ്വതന്ത്ര റുവാണ്ടയ്ക്കായി വാദിക്കുന്ന ഹുട്ടു സായുധസംഘം, ഡെമോക്രാറ്റിക് ഫോഴ്‌സ് ഫോർ ലിബറേഷൻ ഓഫ് റുവാണ്ട (FDLR) ഇപ്പോഴും കോംഗോയിൽ സജീവമാണ്. ഇതില്‍ റുവാണ്ടൻ വംശഹത്യ പങ്കുള്ളവരും ഉള്‍പ്പെടുന്നു.

മേഖലയിലെ വംശീയപോരാട്ടങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ഒപ്പുവെച്ച 2009 മാർച്ച് 23 ന് ലെ സമാധാന കരാറില്‍ നിന്നാണ് എം 23 എന്ന നാമീകരണം. 2012 ലെ രൂപീകരണത്തിനുശേഷം, ഗോമ പിടിച്ചെടുത്ത സംഘം വ്യാപക മനുഷ്യാവകാശലംഘനങ്ങളില്‍ ആരോപണം നേരിടുകയും ദിവസങ്ങള്‍ക്കുള്ളില്‍ പിന്‍വാങ്ങാന്‍ നിർബന്ധിതരാകുകയും ചെയ്തു. തുടർന്ന് യുഎന്‍ സേനാംഗങ്ങളെ ഉള്‍പ്പെടുത്തി മേഖലയിലെ കോംഗോ സെെന്യത്തെ അഴിച്ചുപണിയുകയും റുവാണ്ടയ്ക്കുമേല്‍ നയതന്ത്ര സമ്മർദ്ദങ്ങളേർപ്പെടുത്തുകയും ചെയ്തിരുന്നു. തൊട്ടടുത്ത വർഷം ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാർ എം 23 യെ പിരിച്ചുവിടുന്നതിനും ധാരണയായിരുന്നു.

എന്നാല്‍ നിരായൂധീകരണത്തിന് പകരം, ടൂട്സികളുടെ സംരക്ഷണത്തിനെന്ന പേരില്‍ എം 23 കോംഗോ സെെന്യത്തില്‍ ലയിക്കുകയും 2021 ഓടെ വീണ്ടും സായുധ നീക്കവുമായി തിരിച്ചെത്തുകയുമാണ് ഉണ്ടായത്. 2022 ഓടെ നോർത്ത് കിവു പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും വിമതർ കീഴടക്കി. അംഗോളയുടെ മധ്യസ്ഥതയിൽ റുവാണ്ടയും കോംഗോയും കഴിഞ്ഞവർഷം വെടിനിർത്തൽ കരാറിലെത്തിയെങ്കിലും കരാർ വെെകാതെ പരാജയപ്പെടുകയാണുണ്ടായത്.

കോംഗോയുടെ കിഴക്കൻ പ്രവശ്യയില്‍ 2 ദശലക്ഷം ജനസംഖ്യയുള്ള ഏറ്റവും വലിയ നഗരമായ ഗോമ റുവാണ്ടന്‍ സെെന്യത്തിന്‍റെ പിന്തുണയുള്ള M23 വിമതർ കീഴടക്കി. കോംഗോ സൈന്യത്തിന് ആയുധങ്ങൾ കീഴടങ്ങാൻ ഏർപ്പെടുത്തിയ 48 മണിക്കൂർ സമയപരിധി അവസാനിച്ചതിന് ശേഷമാണ് നഗരത്തിലേക്ക് വിമതർ ഇരച്ചുകയറിയത്. സ്വർണ്ണം, ടിന്‍, കോള്‍ട്ടന്‍ എന്നിങ്ങനെ ധാതുക്കളാല്‍ സമ്പന്നമായ കോംഗോയിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലൊന്നാണ് ഗോമ. ഈ ധാതുക്കള്‍ കടത്തുന്നതിന് സംഘർഷത്തെ റുവാണ്ട മറയാക്കുന്നതായി പരക്കെ ആരോപണമുണ്ട്.

ടുട്സി വിമതരുടെ നേതൃത്വത്തിലുള്ള എം 23 സെെന്യത്തിന്‍റെ നേതൃത്വത്തിലുള്ള കോംഗോ റിവർ അലയൻസ് വിമത സഖ്യമാണ് അട്ടിമറി നടത്തിയത്. വിമത നേതാവ്, കോർണിലി നംഗ. കോംഗോ സർക്കാർ വിമത മുന്നേറ്റത്തെ "യുദ്ധ പ്രഖ്യാപനം" എന്നാണ് വിശേഷിപ്പിച്ചത്. റുവാണ്ട- കോംഗോ സംഘർഷമായി മാറാനും കിഴക്കന്‍ ആഫ്രിക്കയില്‍ പ്രാദേശിക യുദ്ധമായി മാറാനുമുള്ള സാധ്യതയാണ് ഇത് മുന്നോട്ടുവെയ്ക്കുന്നത്. സംഘർഷത്തിൽ യുഎൻ സമാധാന സേനാംഗങ്ങൾ കൊല്ലപ്പെട്ടതും സാഹചര്യത്തെ വഷളാക്കുന്നു.

വിമതമുന്നേറ്റത്തില്‍ കോംഗോ സായുധ സേനയുടെ പ്രതിരോധം തകർന്നതായാണ് കോംഗോയില്‍ നിന്നുള്ള റിപ്പോർട്ടുകള്‍. കോംഗോ സെെന്യത്തിന്‍റെ ചിലവിഭാഗങ്ങള്‍ ഗോമയിലെ യുഎൻ സമാധാന സേനയ്ക്ക് ആയുധങ്ങൾ കൈമാറി കീഴടങ്ങിയതായി ഉറുഗ്വേ സെെന്യം പ്രസ്താവനയിറക്കി. എന്നാല്‍ നഗരത്തിലിപ്പോഴും സെെനിക സാന്നിധ്യമുണ്ടെന്നാണ് കോംഗോ സർക്കാർ പറയുന്നത്.


Also Read; ആർബെൽ യെഹൂദ് ഉൾപ്പടെ മൂന്ന് ഇസ്രയേലികളെ മോചിപ്പിക്കുമെന്ന് ഹമാസ്; വടക്കൻ ഗാസയിലേക്ക് തിരിച്ചെത്തി പലസ്തീനുകാർ


വിമത മുന്നേറ്റത്തിന് റുവാണ്ട നല്‍കുന്ന പിന്തുണ അപലപിച്ച യുഎൻ സുരക്ഷാ കൗൺസിൽ സംഘർഷസാഹചര്യത്തെ വിലയിരുത്തിവരികയാണ്. 3,000 മുതൽ 4,000 വരെ സായുധരായ റുവാണ്ടന്‍ സൈനികർക്കൊപ്പം മിസൈലുകളും സ്‌നൈപ്പറുകളും ഉൾപ്പെടെ ആയുധപിന്തുണയും റുവാണ്ട വിമതർക്ക് നല്‍കിയിട്ടുണ്ടെന്നാണ് യുഎന്‍ കണക്കാക്കുന്നത്. 2012 മുതല്‍ക്ക് തന്നെ എം 23 വിമതർക്ക് റുവാണ്ട സെെനികവും ആയുധങ്ങളുമടങ്ങുന്ന സഹായം നല്‍കിയിട്ടുണ്ടെന്നാണ് യുഎന്‍ പറയുന്നത്. കോംഗോ സർക്കാരും യുഎസും ഫ്രാൻസും റുവാണ്ട വിമതരെ പിന്തുണയ്ക്കുന്നതായി ആരോപിച്ചിട്ടുണ്ട്.

അതേസമയം, വിമതനീക്കത്തിന് പിന്തുണയില്ലെന്നാണ് റുവാണ്ടയുടെ പ്രതികരണം. പകരം, കോംഗോ ഗവൺമെൻ്റ് M23 യുമായുള്ള സമവാസ ശ്രമങ്ങള്‍ അട്ടിമറിക്കുകയും 1994-ലെ വംശഹത്യയ്ക്ക് നേതൃത്വം കൊടുത്ത FDLR നെ പിന്തുണയ്ക്കുകയുമാണെന്നാണ് റുവാണ്ടയുടെ ആരോപണം. ഈ പിന്തുണയിലൂടെ റുവാണ്ടന്‍ അതിർത്തിയില്‍ കോംഗോ സുരക്ഷാഭീഷണി സൃഷ്ടിക്കുന്നതായി റുവാണ്ട പറയുന്നു. ഈ ഭീഷണിയില്‍ നിന്ന് മേഖലയിലെ ടുട്‌സി ജനതയെ സംരക്ഷിക്കുകയാണ് തങ്ങളുടെ പോരാട്ട ലക്ഷ്യമെന്നാണ് വിമതരുടെ വാദം.

തിങ്കളാഴ്ച റുവാണ്ടയ്ക്കും കോംഗോയ്ക്കുമിടയിലെ അതിർത്തി അടച്ചു. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് അനുസരിച്ച്, ഗോമ സ്ഥിതി ചെയ്യുന്ന നോർത്ത് കിവു പ്രവിശ്യയിലെ ജനസംഖ്യയുടെ മൂന്നിലൊന്നും സംഘർഷത്തില്‍ കുടിയിറക്കപ്പെട്ടുകഴിഞ്ഞു. 2024-ൽ കിഴക്കൻ കോംഗോയിൽ 3 ദശലക്ഷത്തിലധികം ആളുകൾ കുടിയിറക്കപ്പെട്ടതായി യുഎന്‍ പറയുന്നു.


Also Read
user
Share This

Popular

KERALA
KERALA
VIDEO | SFI നേതാക്കളെ മർദിച്ച സംഭവം: പ്രതികളായ KSUകാർക്ക് രക്ഷപ്പെടാൻ ആംബുലൻസ് സജ്ജീകരിച്ചത് പൊലീസ്