fbwpx
ബിജെപിയിൽ നിന്ന് കോൺഗ്രസ്, എഎപിയിൽ നിന്ന് ബിജെപി; കൂറൂമാറ്റക്കാരാൽ നിറഞ്ഞ ഡൽഹി തെരഞ്ഞെടുപ്പ്
logo

ന്യൂസ് ഡെസ്ക്

Posted : 26 Jan, 2025 04:39 PM

ഡൽഹി പട്ടേൽ നഗറിൽ 2020ൽ എന്നതുപോലെ ഇത്തവണയും മുഖ്യമൽസരം പർവേഷ് രത്തനും രാജ്കുമാർ ആനന്ദും തമ്മിലാണ്. 2020ൽ പർവേഷ് രത്തൻ ഇവിടെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. രാജ്കുമാർ ആനന്ദ് ആംആദ്മി പാർട്ടിയുടേയും.

NATIONAL


കൂറുമാറിയവരുടെ ദേശീയ സമ്മേളനം പോലെയാണ് ഇത്തവണത്തെ ഡൽഹി തെരഞ്ഞെടുപ്പ്. കഴിഞ്ഞതവണ ബിജെപിക്കു വേണ്ടി നിന്നവർ ഇത്തവണ കോൺഗ്രസിന്. ആംആദ്മി പാർട്ടി എംഎൽഎയായി ഒരാഴ്ചമുൻപു വരെ നടന്നവർ ബിജെപി സ്ഥാനാർത്ഥി. ആളെ നോക്കി പാർട്ടി ഏതാണെന്നു തീരുമാനിക്കാൻ കഴിയാത്ത നിലയിലാണ് ഡൽഹിയിലെ വോട്ടർമാർ


ഡൽഹി പട്ടേൽ നഗറിൽ 2020ൽ എന്നതുപോലെ ഇത്തവണയും മുഖ്യമൽസരം പർവേഷ് രത്തനും രാജ്കുമാർ ആനന്ദും തമ്മിലാണ്. 2020ൽ പർവേഷ് രത്തൻ ഇവിടെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. രാജ്കുമാർ ആനന്ദ് ആംആദ്മി പാർട്ടിയുടേയും. ഇത്തവണ പർവേഷ് ആംആദ്മി പാർട്ടിക്കുവേണ്ടിയും രാജ്കുമാർ ആനന്ദ് ബിജെപിക്കുവേണ്ടിയും. ഇവർ പാർട്ടിമാറിയത് അറിയാത്ത വോട്ടർമാർ പോലും പട്ടേൽ നഗറിൽ ഉണ്ട്.


2020ൽ ബിജെപിക്കു വേണ്ടി മൽസരിച്ച ജിതേന്ദർ സിങ് ഇത്തവണ ഷഹദാരയിൽ ആംആദ്മിപാർട്ടി സ്ഥാനാർത്ഥിയാണ്. തിമർപൂരിൽ ആംആദ്മി പാർട്ടിക്കുവേണ്ടി ഇറങ്ങുന്ന സുരീന്ദർ പാൽ ബിട്ടു ഇതേ മണ്ഡലത്തിൽ കഴിഞ്ഞതവണ മൽസരിച്ചത് ബിജെപിക്കു വേണ്ടിയാണ്. ബ്രാഹ് സിങ് തൻവാർ, ബി ബി ത്യാഗി, അനിൽ ഝാ ഇങ്ങനെ 2020ൽ ബിജെപിക്കു വേണ്ടി മൽസരിച്ചവരൊക്കെ ഇത്തവണ ആംആദ്മി പാർട്ടിക്കു വേണ്ടി കളത്തിലുണ്ട്.


Also Read; എഎപിയോ ബിജെപിയോ അതോ കോൺഗ്രസോ; ഡൽഹി ജനതയുടെ വിധി കാത്ത് മുന്നണികൾ


2020ൽ അനിൽ ഝായെ തോൽപ്പിച്ചത് ഋതുരാജ് ഝായാണ്. ആ ഋതുരാജ് ഝായ്ക്ക് സീറ്റ് നിഷേധിച്ചാണ് ബിജെപിയിൽ നിന്നെത്തിയ അനിലിനെ എഎപി സ്ഥാനാർത്ഥിയാക്കിയത്. ആംആദ്മി പാർട്ടിയുടെ പത്തുപേരെങ്കിലും മുൻ കോൺഗ്രസ് നേതാക്കളാണ്. സീമാപുരിയിൽ മൽസരിക്കുന്ന വീർ സിങ് ധിൻഗൻ, മട്യാലയിൽ മൽസരിക്കുന്ന സുമേഷ് ഷോക്കീൻ, സീലാംപൂരിൽ മൽസരിക്കുന്ന സുബൈർ അഹമ്മദ് എന്നിവർ കഴിഞ്ഞ ഡിസംബർ പകുതി വരെ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചവരാണ്.

കൂറുമാറ്റികൊണ്ടുവന്നവരിൽ ബിജെപിയുടെ വമ്പൻ സ്രാവ് മുൻ ഡൽഹി പിസിസി അധ്യക്ഷൻ അർവിന്ദർ സിങ് ലവ്ലിയാണ്. ആംആദ്മി പാർട്ടിയിലെ ഗതാഗത മന്ത്രിയായിരുന്ന കൈലാഷ് ഗഹ്ലോതിനെയും ഇത്തവണ താമര ചിഹ്നത്തിൽ കാണാം. അറിയപ്പെടുന്ന നേതാക്കളായ രാജ്കുമാർ ചൌഹാൻ, നീരജ് ബസോയ തുടങ്ങിയവരും ഇത്തവണ പാർട്ടിമാറിയുള്ള മൽസരത്തിലാണ്. ഫലം വന്നുകഴിയുമ്പോഴും ഇവരൊക്കെ അതത് പാർട്ടികളിൽ തന്നെ ഉണ്ടാകുമോ എന്നാണ് അണികൾക്കുള്ള സംശയം.

KERALA
ഡി സോൺ കലോത്സവത്തിലെ സംഘർഷം: KSU ജില്ലാ പ്രസിഡന്‍റ് ഗോകുൽ ഗുരുവായൂരിനെ സസ്പെന്‍ഡ് ചെയ്ത് കേരളവർമ കോളേജ്
Also Read
user
Share This

Popular

KERALA
KERALA
VIDEO | SFI നേതാക്കളെ മർദിച്ച സംഭവം: പ്രതികളായ KSUകാർക്ക് രക്ഷപ്പെടാൻ ആംബുലൻസ് സജ്ജീകരിച്ചത് പൊലീസ്