തീപിടിത്തം മനുഷ്യനിര്‍മ്മിതമാണോ എന്ന സംശയം പൊലീസിനുണ്ട്
കാസര്‍ഗോഡ് കമ്പളയില്‍ നിധി തേടി കുഴിയെടുത്ത ആരിക്കാടി കോട്ടയില്‍ തീപിടുത്തം. കോട്ടയ്ക്കകത്തെ പുല്ലിനാണ് തീപിടിച്ചത്. ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. ഇന്നലെയാണ് നിധി തേടി അഞ്ചംഗ സംഘം കോട്ടയിലെ വെള്ളമില്ലാത്ത കിണറ്റില്‍ കുഴിയെടുത്തത്. കോട്ടയിലുണ്ടായ തീപിടിത്തം മനുഷ്യനിര്‍മ്മിതമാണോ എന്ന സംശയം പൊലീസിനുണ്ട്. ആരെങ്കിലും ബോധപൂര്‍വ്വം ചെയ്തതാകാമെന്ന സംശയമാണ് പൊലീസിനുള്ളത്. ഫയര്‍ഫോഴ്സും ഇതേ സംശയം പൊലീസുമായി പങ്കുവച്ചിരുന്നു.
നിധിക്കായി കുഴിയെടുത്ത സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ കേസില്‍ പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. പുരാവസ്തു വകുപ്പിന്റെ പരാതിയിലാണ് കുമ്പള പൊലീസ് പുതിയ കേസെടുത്തത്.
ALSO READ: നിധിതേടി കോട്ടയിൽ കുഴിയെടുത്തു; പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെ 5 പേർ പിടിയിൽ
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍, പാലക്കുന്ന് സ്വദേശി സി.എ.അജാസ്, മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി കെ.എ.അഫര്‍, ഉളിയാര്‍ സ്വദേശി മുഹമ്മദ് ഫിറോസ്, നീലേശ്വരം സ്വദേശി സഹദുദീന്‍ എന്നിവരെ തിങ്കളാഴ്ച വൈകിട്ടാണ് കുമ്പള ആരിക്കാടി കോട്ടയില്‍ അനധികൃതമായി കുഴിയെടുക്കുന്നതിനിടെ പിടികൂടിയത്.
പുരാവസ്തുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അതിക്രമിച്ച് കയറിയതിന് കുമ്പള പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കോട്ടയുടെ ഗൈഡായ ചെമ്പേരി സ്വദേശി നിശാന്ത് കുമാര്‍ മറ്റൊരു പരാതി നല്‍കിയത്. പുരാവസ്തു സ്മാരക സംരക്ഷണ നിയമപ്രകാരമാണ് പുതിയ കേസെടുത്തത്. ജാമ്യത്തില്‍ ഇറങ്ങിയ പ്രതികളെ നാളെ വീണ്ടും വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തും. പുതിയ കേസിലും 5 പ്രതികള്‍ക്കും സ്റ്റേഷന് ജാമ്യം ലഭിച്ചേക്കും.
ടിപ്പു സുല്‍ത്താന്റെ കാലത്തുള്ള നിധി ഉണ്ടെന്ന കണക്കുകൂട്ടലിലാണ് കിണറില്‍ കുഴിയെടുത്തതെന്നായിരുന്നു പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയത്. കണ്ണൂരില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നിധി ലഭിച്ചു എന്ന് വിശ്വസിപ്പിച്ചാണ് മുജീബ് കമ്പാര്‍ മറ്റ് നാല് പ്രതികളെ കോട്ടയില്‍ എത്തിക്കുന്നത്.