fbwpx
ഫെൻജൽ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു; പുതുച്ചേരിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
logo

ന്യൂസ് ഡെസ്ക്

Last Updated : 03 Dec, 2024 10:15 AM

കോയമ്പത്തൂർ, നീലഗിരി ഭാഗങ്ങളിലും ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി

NATIONAL


ഫെൻജൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും തമിഴ്‌നാട്ടിൽ മഴ തുടരുകയാണ്. പുതുച്ചേരിയിലും വടക്കൻ തീരപ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. കോയമ്പത്തൂർ, നീലഗിരി ഭാഗങ്ങളിലും ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കനത്ത മഴ സാഹചര്യം കണക്കിലെടുത്ത് പുതുച്ചേരിയിലെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും വിദ്യാഭ്യാസ മന്ത്രി എ. നമച്ചിവായം ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു, മൈസൂരു എന്നിവയുൾപ്പെടെ കർണാടകയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ALSO READ: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ: രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി


മഴക്കെടുതികളിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി ഇതുവരെ 14 പേർക്കാണ് ജീവൻ നഷ്ടമായത്. തിരുവണ്ണാമലൈ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ കുടുങ്ങിയവരെ ഇനിയും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസമാണ് തിരുവണ്ണാമലൈ ടെമ്പിൾ ടൗണിന് സമീപം ഉരുൾപൊട്ടല്‍ ഉണ്ടായത്. നേരത്തെ ഉരുൾപൊട്ടലുണ്ടായതിന് സമീപത്തായി ജനവാസ മേഖലയിലാണ് ഉരുൾപൊട്ടലുണ്ടായതെന്നാണ് നിഗമനം.

അതേസമയം, നാശം വിതച്ച ഫെൻജൽ ചുഴലിക്കാറ്റിൽ കേന്ദ്രസഹായം വേണമെന്ന ആവശ്യവുമായി തമിഴ്നാട് സർക്കാർ. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 2000 കോടി രൂപ അടിയന്തരമായി അനുദവിക്കണമെന്നാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടത്. മഴക്കെടുതിയിൽ ഒന്നരക്കോടി ജനങ്ങൾ ആണ് ദുരന്തബാധിതരായത്. നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘത്തെ നിയോഗിക്കണമെന്നും പ്രധാനമന്ത്രിയോട് സ്റ്റാലിൻ ആവശ്യപ്പെട്ടു.


ALSO READ: തമിഴ്‌നാട്ടില്‍ വീണ്ടും ഉരുൾപൊട്ടൽ; പ്രതികൂല കാലാവസ്ഥ, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


ഇതോടൊപ്പം ഫെൻജൽ ചുഴലിക്കാറ്റ് ബാധിച്ച എല്ലാ റേഷൻ കാർഡ് ഉടമകൾക്കും പുതുച്ചേരി സർക്കാർ 5,000 രൂപ വീതം ദുരിതാശ്വാസ സഹായം നൽകുമെന്ന് മുഖ്യമന്ത്രി എൻ. രംഗസ്വാമി അറിയിച്ചു. ചുഴലിക്കാറ്റിന്റെ ഫലമായി പുതുച്ചേരിയിൽ 48% മഴയാണ് ഇത്തവണ ലഭിച്ചത്. ഇത് അപ്രതീക്ഷിതമായിരുന്നു. ദുരിതബാധിതരായ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 5,000 രൂപ നൽകാനാണ് സർക്കാർ തീരുമാനമെന്നും രംഗസ്വാമി വ്യക്തമാക്കി. കൂടാതെ മഴയിൽ നാശനഷ്ടമുണ്ടായ കർഷകർക്ക് ഹെക്ടറിന് 30,000 രൂപ വീതം ധനസഹായം നൽകും. വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിച്ച ബോട്ടുടമകൾക്ക് 10,000 രൂപയുടെ ദുരിതാശ്വാസ പാക്കേജ് സർക്കാർ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read
user
Share This

Popular

KERALA
CRICKET
എലത്തൂർ എച്ച്പിസിഎല്‍ ഡിപ്പോയിൽ ഇന്ധന ചോർച്ച; ഡീസൽ ഓവുചാലിലേക്ക് ഒഴുകിയെത്തുന്നു