തന്റെ ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്
ഉൾപൊട്ടലിൽ തകർന്ന വയനാടിന് സഹായവുമായി കർണാടക സർക്കാർ. ചൂരൽമലയിലെ ദുരിതബാധിതർക്ക് 100 വീടുകൾ നിർമിച്ച് നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. തന്റെ ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
Also Read:
മേപ്പാടിയിൽ പെയ്തത് അതിവർഷം; കണക്കുകൾ ന്യൂസ് മലയാളത്തിന്
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കർണാടക കേരളത്തോടൊപ്പം ആണെന്നും, ദുരിതബാധിതർക്ക് കർണാടക 100 വീടുകൾ നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന് ഉറപ്പ് നൽകിയതായും സിദ്ധരാമയ്യ അറിയിച്ചു. ഒരുമിച്ച് വയനാടിനെ പുനർനിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടക സർക്കാർ വീട് നിർമിച്ചു നൽകുമെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read:
ചൂരൽമല ദുരന്തം: ചാലിയാറിലെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു
അതേസമയം സിദ്ധരാമയ്യയ്ക്ക് നന്ദി അറിയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഈ ദുഷ്കരമായ സമയത്ത് വയനാടിന് പിന്തുണ നൽകിയതിന് കർണാടകയിലെ ജനങ്ങളോടും സർക്കാരിനോടും നന്ദിയുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.