fbwpx
ആശുപത്രികളിൽ സ്കാനിങ് മെഷീൻ മാത്രം പോരാ സ്പെഷലിസ്റ്റ് ഡോക്ടർമാർ കൂടി വേണം: ആവശ്യവുമായി കെജിഎംഒഎ
logo

ന്യൂസ് ഡെസ്ക്

Last Updated : 03 Dec, 2024 01:54 PM

ജീവനക്കാരുടെ ക്ഷാമത്തിൽ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു

KERALA


ആലപ്പുഴ വനിതാ ശിശു ആശുപത്രിയിൽ സ്പെഷലിസ്റ്റ് ഡോക്ടർമാർ വേണമെന്ന ആവശ്യവുമായി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ. ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിന് അസാധാരണ വൈകല്യമുണ്ടായ സംഭവത്തിനു പിന്നാലെയാണ് കെജിഎംഒഎ ആവശ്യവുമായി രംഗത്തെത്തിയത്. സ്കാനിങ് മെഷീൻ മാത്രം പോരാ വൈദഗ്ധ്യം ഉള്ള ഡോക്ടർമാരും വേണം. റേഡിയോ ഡയഗ്നോസിസ് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ തസ്തിക ചില ആശുപത്രിയിൽ മാത്രമാണുള്ളത്. ജില്ലാ ജനറൽ ആശുപത്രികളിലും വിദഗ്ധരുടെ സേവനം ഉറപ്പുവരുത്തണം. ജീവനക്കാരുടെ ക്ഷാമത്തിൽ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.


ALSO READ: ആലപ്പുഴയിലെ നവജാത ശിശുവിന്റെ വൈകല്യം; ആശയവിനിമയം നടത്തുന്നതിൽ ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്


എംബിബിഎസ് പഠനത്തിനുശേഷം മൂന്നുവർഷം റേഡിയോ ഡയഗ്നോസിസ് എന്ന സ്പെഷ്യാലിറ്റിയിൽ ഉപരിപഠനം നടത്തിയ ഡോക്ടർമാരാണ് ആധികാരികമായി സ്കാനിങ് പരിശോധന നടത്തേണ്ടതും വിശകലനം ചെയ്ത് റിപ്പോർട്ട് തയ്യാറാക്കേണ്ടതും. അതിൽ ഗൈനക്കോളജിസ്റ്റുകൾക്ക് വൈദഗ്ദ്യവുമില്ല അത് അവരുടെ ഉത്തരവാദിത്തവുമല്ല. ആരോഗ്യവകുപ്പിന് കീഴിലുള്ള മിക്ക പ്രധാന ആശുപത്രികളിലും ഇന്ന് അൾട്രാ സൗണ്ട് സ്കാനിങ് മെഷിൻ ഉണ്ട്. എന്നാൽ നിർഭാഗ്യവശാൽ ചുരുക്കം ചില ആശുപത്രികളിൽ മാത്രമാണ് റേഡിയോ ഡയഗ്നോസിസ് സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ തസ്തിക ഉള്ളതെന്നും കെജിഎംഒഎ അറിയിച്ചു.

സ്കാനിങ് പരിശോധന വളരെ അത്യാവശ്യമായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളിലടക്കം ഇതാണ് സാഹചര്യം. ഗർഭസ്ഥ ശിശുവിൻ്റെ വൈകല്യങ്ങൾ കണ്ടെത്തുന്നതിനായി ചെയ്യേണ്ട ലവൽ രണ്ട് അൾട്ര സൗണ്ട് സ്കാനിങ് നടത്തേണ്ടത് ഫീറ്റൽ മെഡിസിൻ വിഭാഗത്തിൽ പ്രത്യേകം പരിശീലനം സിദ്ധിച്ച ഗൈനക്കോളജിസ്റ്റുമാരോ റേഡിയോ ഡയഗ്നോസ്റ്റീഷ്യൻസോ ആണ്. വളരെ സൂക്ഷ്മമായി മണിക്കൂറുകൾ ചെലവിട്ട് ചെയ്യുന്ന പരിശോധനയാണ് ഇത്. സർക്കാർ സംവിധാനത്തിൽ തിരുവനന്തപുരം SAT ആശുപത്രിയിൽ മാത്രമാണ് ഫീറ്റൽ മെഡിസിൻ വിഭാഗം പ്രവർത്തിക്കുന്നതെന്നും കെജിഎംഒഎ പറഞ്ഞു.


ALSO READ: കോലഞ്ചേരി എംഒഎസ്‌സി മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവ്; അപ്പെന്‍ഡിസൈറ്റിസ് ശസ്ത്രക്രിയ നടത്തിയിട്ട് ബാക്കി ഭാഗം വയറില്‍ തന്നെ


ആരോഗ്യ വകുപ്പിൽ സ്പെഷ്യാലിറ്റി കേഡർ 2010 ൽ നിലവിൽ വന്നുവെങ്കിലും റേഡിയോളജി എന്ന വിഭാഗത്തിൽ പരസ്പരം ബന്ധമില്ലാത്ത റേഡിയോ ഡയഗ്നോസിസ്, റേഡിയോ തെറാപ്പി എന്നീ രണ്ടു വിഭാഗങ്ങളേയും ഒരുമിച്ചാണ് കണക്കാക്കിയിരിന്നത് എന്നതാണ് പരിതാപകരമായ വിഷയം. റേഡിയോ ഡയഗ്നോസിസ്, റേഡിയോതെറാപ്പി ബൈഫർകേഷൻ നടപ്പാക്കാൻ കെജിഎംഒഎ നടത്തിയ നിരന്തര ശ്രമങ്ങളാണ് 2021 ൽ സ്പെഷ്യൽ റൂൾസ് ഭേദഗതിയിലൂടെ സർക്കാർ ഉത്തരവായത്. എന്നാൽ മൂന്നു വർഷങ്ങൾക്കിപ്പുറവും ഇത് കടലാസിൽ മാത്രം ഒതുങ്ങുകയാണെന്നും കെജിഎംഒഎ കുറ്റപ്പെടുത്തി. വിഷയത്തിൽ പല തവണ അധികൃതർക്ക് കത്തുകൾ നൽകിയെങ്കിലും ഇതേ വരെ ഇതിന് പരിഹാരം ഉണ്ടായില്ലെന്നും കെജിഎംഒഎ പറഞ്ഞു.


ALSO READ: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ: രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി


പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും റേഡിയോ ഡയഗോസിസ് വിദഗ്‌ധന്റെ പൂർണ സമയ പോസ്റ്റ് സൃഷ്ടിക്കുന്നതിലൂടെ മാത്രമേ നിലവാരമുള്ള ചികിത്സ ഗർഭിണികൾക്ക് ഉറപ്പാക്കാൻ കഴിയൂ. അതു പോലെ ജില്ല ജനറൽ ആശുപത്രികളിൽ ക്യാൻസർ വിദഗ്ദൻ്റെയും റേഡിയോ ഡയഗോസിസ് വിദഗ്‌ധന്റെയും സേവനവും ഉറപ്പു വരുത്തേണ്ടതുണ്ട്. കെട്ടിട സമുച്ചയങ്ങളും, നൂതന ഉപകരണങ്ങളും വർദ്ധിക്കുന്നതോടൊപ്പം ഓരോ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈദഗ്ദ്ധ്യം സിദ്ധിച്ച ജീവനക്കാർ കൂടി ആശുപത്രികളിൽ ഉണ്ടാകേണ്ടതുണ്ട്. കടുത്ത മാനവ വിഭവശേഷിക്കുറവ് നേരിട്ടു കൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പിൽ അടിയന്തിരമായ ഇടപെടലുകൾ ഉണ്ടാകണമെന്നും കെജിഎംഒഎ പ്രസിഡന്റ് ഡോ: ടി.എൻ. സുരേഷ്, ജനറൽ സെക്രട്ടറി ഡോ: സുനിൽ പി.കെ. എന്നിവർ പറഞ്ഞു.


NATIONAL
അസമിൽ സമ്പൂർണ ബീഫ് നിരോധനവുമായി ബിജെപി സർക്കാർ
Also Read
user
Share This

Popular

KERALA
CRICKET
എലത്തൂർ എച്ച്പിസിഎല്‍ ഡിപ്പോയിൽ ഇന്ധന ചോർച്ച; ഡീസൽ ഓവുചാലിലേക്ക് ഒഴുകിയെത്തുന്നു