fbwpx
യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം: "എന്ത് ശിക്ഷയും സ്വീകരിക്കാൻ തയ്യാർ, വിഷമം മകളുടെ കാര്യത്തിൽ മാത്രം"; പ്രതി പത്മരാജൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Dec, 2024 02:20 PM

ഭാര്യ അനിലയെയും ബേക്കറി പങ്കാളി ഹനീഷിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പത്മരാജൻ പൊലീസിൽ മൊഴി നൽകി

KERALA




കൊല്ലം ചെമ്മാംമുക്കില്‍ കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. കൊല്ലപ്പെട്ട അനിലയുടെ ഭർത്താവ് പത്മരാജൻ സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഭാര്യ അനിലയെയും ബേക്കറി പങ്കാളി അനീഷിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പത്മരാജൻ പൊലീസിൽ മൊഴി നൽകി. കാറിൽ ബേക്കറി ജീവനക്കാരനാണ് ഉള്ളതെന്ന് അറിഞ്ഞിരുന്നില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

അനിലയും സുഹൃത്ത് അനീഷും ചേർന്നായിരുന്നു ആശ്രാമം ഭാഗത്ത് ബേക്കറി നടത്തിയിരുന്നത്.  കൊലയ്ക്ക് കാരണം സംശയരോഗം എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അനിലക്ക് ബേക്കറി പങ്കാളിയുമായി ഉണ്ടായിരുന്ന സൗഹൃദം പത്മരാജന് ഇഷ്ടമില്ലായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ പത്മരാജന് സംശയമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് എഫ്ഐആർ റിപ്പോർട്ട്. രണ്ടുപേരെയും കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നെന്ന് പത്മരാജൻ മൊഴി നൽകി. എന്നാൽ കാറിൽ ഉണ്ടായിരുന്നത് ബേക്കറി ജീവനക്കാരൻ സോണി ആണെന്ന് അറിഞ്ഞിരുന്നില്ലെന്ന് പത്മരാജൻ പറയുന്നു.


ALSO READ: കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, യുവതി കൊല്ലപ്പെട്ടു; ഭർത്താവ് കസ്റ്റഡിയില്‍



കുറ്റകൃത്യത്തിൽ എന്ത് ശിക്ഷ കിട്ടിയാലും സ്വീകരിക്കാൻ തയ്യാറെന്ന് പ്രതി പറയുന്നു. ഭാര്യയുടെയും സുഹൃത്തിന്റെയും ശല്യം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. രണ്ട് ദിവസം മുൻപ് അനീഷ് പത്മരാജനെ അനിലയുടെ മുന്നിലിട്ട് മർദിച്ചിട്ടും, യുവതി അനീഷിനെ പിടിച്ചുമാറ്റിയില്ല. മകളുടെ കാര്യം ആലോചിച്ചു മാത്രമാണ് തനിക്ക് വിഷമം ഉള്ളതെന്നും പത്മരാജൻ പൊലീസിനോട് പറഞ്ഞു.


ചൊവ്വാഴ്ച രാത്രി 8.50ഓടെയാണ് കേസിനാസ്പദമായ സംഭവം. ഒമ്നി വാനിലെത്തിയ പത്മരാജൻ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയിൽ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയോട് സംസാരിക്കാനെന്നുള്ള വ്യാജേന ഗ്ലാസ് തുറപ്പിച്ചാണ് കാറിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിട്ടത്. സംഭവത്തിനു ശേഷം പത്മരാജൻ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നില്ല.


WORLD
യുണൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ബ്രയാൻ തോംസൺ വെടിയേറ്റ് മരിച്ചു
Also Read
user
Share This

Popular

KERALA
CRICKET
എലത്തൂർ എച്ച്പിസിഎല്‍ ഡിപ്പോയിൽ ഇന്ധന ചോർച്ച; ഡീസൽ ഓവുചാലിലേക്ക് ഒഴുകിയെത്തുന്നു