കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്
പാർവതി
കോഴിക്കോട് വീണ്ടും പനി ബാധിച്ച് ഒരാൾ മരിച്ചു. പത്താം ക്ലാസ് വിദ്യാർഥിനിയായ പാർവതിയാണ് പനി ബാധിച്ചു മരിച്ചത്. ചാത്തമംഗലം എരിമല സ്വദേശിനfയാണ് പാർവതി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വയം ചികിത്സ അരുതെന്നും ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്.
Read More: പനിയിൽ വിറച്ച് കേരളം; സംസ്ഥാനത്തെ സർക്കാർ ആശുപതികളിൽ ഇന്ന് ചികിത്സ തേടിയത് 13600 പേർ
പ്രതിദിനം നൂറുകണക്കിന് രോഗികളാണ് ചികിത്സ തേടി ആശുപത്രിയില്‍ എത്തുന്നത്. സ്വകാര്യ ആശുപത്രികളിലെ കൃത്യമായ കണക്ക് ലഭ്യമല്ല. കടുത്ത പനിയാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയാല്‍ വീണ്ടും പനി ബാധിച്ച് തിരിച്ചെത്തുന്ന കേസുകള്‍ കൂടിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ചിലര്‍ക്ക് കടുത്ത ശരീരവേദനയും തലവേദനയും അനുഭവപ്പെടുന്നു എന്നുള്ളത് കൊണ്ട്, ഇത് എച്ച് വണ്‍ എന്‍ വണ്‍ ആണോ എന്ന് പരിശോധന നടത്തേണ്ടതുണ്ട്. വൈറല്‍ ഫീവറിനൊപ്പം ഡെങ്കിപ്പനി, എലിപ്പനി എന്നിവയും വ്യാപകമായി പടരുന്ന സാഹചര്യമായത് കൊണ്ട് പനിയോ പനിയുടെ ലക്ഷ്യങ്ങളോ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട ചികിത്സ തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
അമീബിക് മസ്തിഷ്ക ജ്വരം, എച്ച് 1 എന്‍ 1 , എലിപ്പനി എന്നിങ്ങനെ പലതരം പനികളാണ് കഴിഞ്ഞ രണ്ടു മാസത്തിനിടയ്ക്ക് കേരളത്തില്‍ റിപ്പോർട്ട് ചെയ്തത്. രോഗങ്ങള്‍ വർധിച്ചതോടെ മഴക്കാല പൂർവ ശുചീകരണത്തില്‍ വീഴ്ചകള്‍ സംഭവിച്ചുവെന്ന് ആരോപണങ്ങളും ഉയർന്നിരുന്നു. അതേ സമയം, രോഗം ബാധിച്ചവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന് വരെ ഭീഷണിയാകുന്ന രോഗമാണ് ഡെങ്കിപ്പനി.