fbwpx
മോദി യുക്രെയ്‌നിൽ; ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം 30 വർഷങ്ങൾക്ക് ശേഷം
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Aug, 2024 02:10 PM

പോളണ്ടിൽ നിന്ന് 20 മണിക്കൂർ നീണ്ട ട്രെയിൻ യാത്ര നടത്തിയാണ് പ്രധാനമന്ത്രി യുക്രെയ്നിലെത്തിയത്

WORLD


പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈനിലെത്തി. പോളണ്ടിൽ നിന്ന് 20 മണിക്കൂർ നീണ്ട ട്രെയിൻ യാത്ര നടത്തിയാണ് പ്രധാനമന്ത്രി യുക്രെയ്നിലെത്തിയത്. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ മോദി ഏഴ് മണിക്കൂറോളം ചെലവഴിക്കുമെന്നാണ് റിപ്പോർട്ട്. സാമ്പത്തികം, വാണിജ്യം, കൃഷി, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, ഉഭയകക്ഷി ബന്ധം തുടങ്ങിയ വിഷയങ്ങളിൽ മോദിയും യുക്രെയ്ൻ പ്രസിഡൻ്റ് വ്ളോഡിമർ സെലെൻസ്കിയും ചർച്ച നടത്തും. ഈ വർഷം ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിയിലും, കഴിഞ്ഞ വർഷം ജപ്പാനിൽ നടന്ന ജി7 ഉച്ചകോടിയിലും നരേന്ദ്ര മോദി, വ്ളോഡിമർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

READ MORE: ഇന്ത്യ വിശ്വസിക്കുന്നത് യുദ്ധത്തിലല്ല, സമാധാനത്തിൽ; പോളണ്ട് സന്ദർശനത്തിനിടെ യുദ്ധത്തിനെതിരെ സന്ദേശമുയർത്തി നരേന്ദ്രമോദി


ആഴ്ചകൾക്ക് മുമ്പ് റഷ്യ സന്ദർശിച്ച മോദിക്കെതിരെ കടുത്ത വിമർശനമാണ് സെലൻസ്കി ഉയർത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കുറ്റവാളിയെ മോസ്കോയിൽ വെച്ച് ആലിംഗനം ചെയ്യുന്നു. ഇത് സമാധാന ശ്രമങ്ങൾക്ക് നേരെയുള്ള പ്രഹരമാണെന്നും ഇന്ത്യയുടെ നിലപാട് തീർത്തും നിരാശാജനകമാണെന്നുമായിരുന്നു സെലൻസ്കിയുടെ വിമർശനം. ഈ സന്ദർശനത്തോടെ സെലൻസ്കിയുടെ നിലപാടും മാറുമെന്നാണ് വിലയിരുത്തൽ.

READ MORE: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: കപിൽ സിബൽ അഭിഭാഷകസ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്ന് കോൺഗ്രസ്


ഇന്ത്യ റഷ്യക്കും, പുടിനും ഒപ്പമാണെന്ന് പാശ്ചാത്യമാധ്യങ്ങൾ പറയുന്നതിനിടെയാണ് യുക്രെയ്ൻ സന്ദർശനം തീരുമാനിച്ചത്. 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുന്നത്. റഷ്യൻ അധിനിവേശം ആരംഭിച്ചതിനു ശേഷം യുക്രെയ്ൻ സന്ദർശിക്കുന്ന ആദ്യ മുതിർന്ന നേതാവുമാണ് മോദി.

READ MORE: കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ യുപിഎസ്‌സി വഴി ലാറ്ററൽ എൻട്രി നിർദ്ദേശിച്ചിരുന്നു: റിപ്പോർട്ട്

KERALA
നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി
Also Read
user
Share This

Popular

KERALA
KERALA
നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി