fbwpx
നെന്മാറ ഇരട്ട കൊലപാതകം: ചെന്താമരയെ കണ്ടെത്താനാകാതെ പൊലീസ്, ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Jan, 2025 06:42 AM

പോത്തുണ്ടി മാട്ടായിയിൽ ചെന്താമര ഓടിമറയുന്നത് കണ്ടെന്ന് നാട്ടുകാർ അറിയിച്ചിരുന്നു

KERALA


നെന്മാറ ഇരട്ടകൊലപാതകത്തിൽ കൊലയാളി ചെന്താമരയെ കണ്ടെത്താനാകാതെ പൊലീസ്. ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ച പൊലീസ് നാളെ വീണ്ടും തെരച്ചിൽ തുടരും.


ALSO READ: ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും നടപടിയെടുത്തില്ല; നെന്മാറ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍


പോത്തുണ്ടി മാട്ടായിയിൽ ചെന്താമര ഓടിമറയുന്നത് കണ്ടെന്ന് നാട്ടുകാർ അറിയിച്ചിരുന്നു. ഇതേ തുടർന്ന്, കയ്യിൽ വടികളുമായി പൊലീസിനൊപ്പം ചെന്താമരയെ സത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ അരിച്ചുപെറുക്കിയിരുന്നു. ചെന്താമരയെ കിട്ടിയാൽ കൈകാര്യം ചെയ്യുമെന്ന് രോഷത്തോടെ പ്രദേശവാസികൾ പറയുകയും ചെയ്തിരുന്നു.

അതേസമയം, നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിനു പിന്നാലെ നെന്മാറ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍ നൽകി. എസ്എച്ച്ഒ മഹീന്ദ്ര സിംഹനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും നടപടിയെടുക്കാത്തതിലാണ് നടപടി.


ALSO READ: നെന്മാറ ഇരട്ട കൊലപാതകം: ഉള്ളുലഞ്ഞ് പൊട്ടിക്കരഞ്ഞ് മക്കള്‍, കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്കരിച്ചു


കൊലപാതകത്തില്‍ എസ്എച്ച്ഒയ്ക്ക് വീഴ്ച പറ്റിയതായി പാലക്കാട് എസ്പി തൃശൂര്‍ റേഞ്ച് ഡിഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജാമ്യവ്യവസ്ഥയില്‍ നെന്മാറ പഞ്ചായത്തില്‍ പ്രതി ചെന്താമരയ്ക്ക് പ്രവേശന വിലക്കുണ്ടായിരുന്നു. നാട്ടുകാര്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല. പൊലീസ് ഇന്റലിജന്‍സിനും വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസിനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.

KERALA
ലഹരിച്ചുഴിയിൽ കേരളം: അമ്മയേയും മുത്തച്ഛനേയും 22കാരൻ തലയ്ക്കടിച്ചുക്കൊന്നത് ആവശ്യപ്പെട്ട പണം നൽകാത്തതിന്
Also Read
user
Share This

Popular

WORLD
KERALA
ബാലരാമപുരത്തെ ദേവേന്ദുവിൻ്റെ മരണത്തിൽ അടിമുടി ദുരൂഹത; മാതാപിതാക്കളുടെ മൊഴിയിൽ വൈരുധ്യം