fbwpx
വർക്കലയിൽ മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കി; പൊലീസ് ആവശ്യപ്പെട്ടിട്ടും ഗേറ്റ് തുറക്കാതെ മകൾ
logo

ന്യൂസ് ഡെസ്ക്

Posted : 31 Jan, 2025 09:20 PM

പൊലീസെത്തിയിട്ടും മാതാപിതാക്കളെ വീട്ടിനകത്ത് കയറ്റാൻ മകൾ വഴങ്ങാതായതോടെ ഇവരെ ഷെല്‍ട്ടർ ഹോമിലേക്ക് മാറ്റി

KERALA


തിരുവനന്തപുരം വർക്കലയിൽ പ്രായമായ മാതാപിതാക്കളെ വീടിന് പുറത്താക്കി ഗേറ്റടച്ച് മകൾ. 79ഉം 73ഉം വയസുള്ള സദാശിവൻ,സുഷമ ദമ്പതികളെയാണ് മകൾ പുറത്താക്കിയത്.
പൊലീസെത്തിയിട്ടും മാതാപിതാക്കളെ വീട്ടിനകത്ത് കയറ്റാൻ മകൾ വഴങ്ങാതായതോടെ ഇവരെ ഷെല്‍ട്ടർ ഹോമിലേക്ക് മാറ്റി.


ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ താമസിക്കാൻ എത്തിയപ്പോഴാണ് സദാശിവനും സുഷമയ്ക്കും ഈ ദുരനുഭവമുണ്ടായത്. മകൾ സിജി ഗേറ്റ് അടച്ചതോടെ പ്രായംചെന്ന മാതാപിതാക്കൾക്ക് ഏറെനേരം പുറത്തിരിക്കേണ്ടിവന്നു. അയിരൂർ പൊലീസ് മതിൽ ചാടിക്കടന്ന് വീട്ടിലെത്തി മകളോട് സംസാരിച്ചെങ്കിലും മാതാപിതാക്കളെ അകത്ത് കയറ്റാൻ വഴങ്ങിയില്ല. ഇതോടെ സദാശിവൻ വീടിൻറെ ഗേറ്റ് പൊളിച്ച് അകത്തു കടന്നു.എന്നാൽ വീടിൻറെ വാതിൽ തുറക്കാതെ മകൾ അകത്തുതന്നെ തുടർന്നു.


ALSO READ: വിദേശത്ത് വിവാഹിതരായവർക്ക് ഇന്ത്യയിൽ വിവാഹ രജിസ്ട്രേഷൻ സാധ്യമല്ലെന്ന് ഹൈക്കോടതി


മകൾ ഒരുതരത്തിലും വഴങ്ങാതായതോടെയാണ് മാതാപിതാക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയത്. തുടർനടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
ഇതിനു മുൻപും സിജി മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കി ഗേറ്റ് പൂട്ടിയിരുന്നു. സദാശിവനും സുഷമയും നേരത്തെ തന്നെ സ്വത്ത് വകകൾ മകളുടെ പേരിലേക്ക് എഴുതിവെച്ചതാണ്.

Also Read
user
Share This

Popular

NATIONAL
CRICKET
ഡൽഹി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എഎപിക്ക് തിരിച്ചടി; "ആം ആദ്മിയിൽ ഇനി വിശ്വാസമില്ല"; 8 എംഎൽഎമാർ പാർട്ടി വിട്ടു