fbwpx
'ലീഗിൻ്റെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും SDPIയും, ദൗർബല്യങ്ങൾ പരിഹരിക്കാൻ വർഗീയ ശക്തികളുമായി കൂട്ടുകൂടരുത്'
logo

ന്യൂസ് ഡെസ്ക്

Last Updated : 31 Jan, 2025 09:53 PM

എന്തുകൊണ്ടാണ് ജമാഅത്ത് ഇസ്ലാമിയെയും എസ്ഡിപിഐയെയും തുറന്ന് എതിർക്കാൻ ലീഗിന് കഴിയാത്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം

KERALA


മുസ്ലിം ലീഗിനെതിരെയുള്ള വിമർശനം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗിൻ്റെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും, എസ്‌ഡിപിഐയുമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സിപിഎം കോഴിക്കോട് ജില്ല പൊതുസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.


എന്തുകൊണ്ടാണ് ജമാഅത്ത് ഇസ്ലാമിയെയും എസ്ഡിപിഐയെയും തുറന്ന് എതിർക്കാൻ ലീഗിന് കഴിയാത്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ദൗർബല്യങ്ങൾ പരിഹരിക്കാൻ വർഗീയശക്തികളുമായി കൂട്ടുകൂടരുത്. മുസ്ലിം ജനവിഭാഗങ്ങളിൽ പകുതിയും ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. മുസ്ലിം ജനവിഭാഗത്തെ ബഹുഭൂരിപക്ഷം പ്രതിനിധീകരിക്കുന്ന സുന്നി സംഘടനകൾ ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയുന്നു. രാജ്യത്തിൻറെ രാഷ്ട്രീയ സാഹചര്യം അറിഞ്ഞുകൊണ്ടുള്ള നിലപാട് സ്വീകരിക്കണം അല്ലെങ്കിൽ അത് നിങ്ങളെ ക്ഷീണിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ALSO READ: തൃപ്പൂണിത്തുറ റാഗിങ്: സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി


പ്രസംഗത്തിൽ കോൺഗ്രസിനെതിരെയും പിണറായി വിജയൻ വിമർശനങ്ങളുന്നയിച്ചു. ആർഎസ്എസ് ഉയർത്തുന്ന മുദ്രാവാക്യങ്ങളോട് അനുകൂല സമീപനം സ്വീകരിച്ചവരാണ് കോൺഗ്രസിനകത്തെ ഒരു വിഭാഗം. അവർ വർഗീയതയുമായി സമരസപ്പെടാൻ ശ്രമിച്ചു. ഭൂരിപക്ഷ വർഗീയതയുമായും, ന്യൂനപക്ഷ വർഗീയതയുമായും കോൺഗ്രസ് സമരസപ്പെടുന്നെന്ന് മുഖ്യമന്ത്രി വിമർശിച്ചു.



കോൺഗ്രസ് വർഗീയതയുടെ ആടയാഭരണങ്ങൾ അണിയുകയാണെന്ന് പറഞ്ഞ പിണറായി വിജയൻ, ലീഗും കോൺഗ്രസും നാലു വോട്ട് കിട്ടാൻ വർഗീയശക്തികളുമായി കൂട്ടുകൂടുന്നെന്നും വിമർശിച്ചു. പാലക്കാട് യുഡിഎഫിന്റെ വിജയം ആദ്യം ആഘോഷിച്ചത് എസ്ഡിപിഐയാണ്. കോൺഗ്രസിന്റെ ജയം എങ്ങനെയാണ് എസ്ഡിപിഐയുടെ ജയമായി മാറുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.


CRICKET
പരമ്പരയ്ക്ക് വന്നത് സ്റ്റാറായി, ഒടുവിൽ 'പഴയ സഞ്ജു'വായി, വീണ്ടും വൈറലായി 'Justice for Sanju Samson' ഹാഷ്ടാഗ്
Also Read
user
Share This

Popular

KERALA
KERALA
വയനാട്ടില്‍ അരുംകൊല; ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കഷണങ്ങളാക്കി ബാഗില്‍ ഉപേക്ഷിച്ചു; യുപി സ്വദേശി കസ്റ്റഡിയില്‍