വയനാട്ടിലെ ദുരന്ത സഹായം സംബന്ധിച്ച അടിയന്തര പ്രമേയവും ഇരുസഭകളുടെയും പരിഗണനയിലുണ്ട്. ഉത്തർ പ്രദേശിലെ സംഭാലിലെ പൊലീസ് വെടിവെപ്പും മണിപ്പൂർ കലാപവും പ്രതിപക്ഷം ഉയർത്തിയേക്കും
പാർലമെന്റ് സമ്മേളനം ഇന്നും തുടരും. അദാനി വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം കോൺഗ്രസ് വീണ്ടും ഉന്നയിക്കും. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയാകും വിഷയം ഉന്നയിക്കുക. രാജ്യസഭയിൽ മല്ലികാർജുൻ ഖർഗെയാണ് വിഷയം രാജ്യസഭയിൽ ഉന്നയിക്കുക.
വയനാട്ടിലെ ദുരന്ത സഹായം സംബന്ധിച്ച അടിയന്തര പ്രമേയവും ഇരുസഭകളുടെയും പരിഗണനയിലുണ്ട്.ലോക സഭയിൽ എൻ കെ പ്രേമചന്ദ്രനും രാജ്യസഭയിൽ ശിവദാസൻ എംപിയും നൽകിയ അടിയന്തര പ്രമേയമാണ് പരിഗണനയിലുള്ളത്. ഉത്തർ പ്രദേശിലെ സംഭാലിലെ പൊലീസ് വെടിവെപ്പും മണിപ്പൂർ കലാപവും പ്രതിപക്ഷം ഉയർത്തിയേക്കും.
അതേ സമയം വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കാന്‍ JPC അധ്യക്ഷൻ ജഗദംബിക പാല്‍ അടിയന്തര യോഗം വിളിച്ചു. പാർലമെൻ്റ് അനക്സിൽ ഉച്ചക്ക് 3 മണിക്കാണ് യോഗം. JPCയുടെ കാലാവധി നീട്ടണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നികാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗം വിളിച്ചത്.
Also Read;'ജനങ്ങൾ തള്ളിയവർ പാർലമെൻ്റിനെയും ജനാധിപത്യത്തെയും അനാദരിക്കുന്നു'; സഭയിലെത്തും മുന്‍പ് കോണ്‍ഗ്രസിനെ വിമർശിച്ച് മോദി
JPCയുടെ കാലാവധി വെള്ളിയാഴ്ച അവസാനിക്കുന്നതിനാല്‍ വഖഫ് ഭേദഗതി റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെക്കും. ഭേദഗതി സംബന്ധിച്ച വിശദമായ ചര്‍ച്ച നടന്നിട്ടില്ലെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. അതിനാല്‍, JPCയുടെ കലാവധി നീട്ടുന്ന പ്രമേയം ലോക്‌സഭയില്‍ പാസ്സാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.
അദാനിയുടെ കൈക്കൂലിയും സാമ്പത്തിക തട്ടിപ്പും ചട്ടം 267 പ്രകാരം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പാര്‍ലമെന്റ് പ്രഷുബ്ധമായിരുന്നു. ബഹളം ശക്തമായതോടെ 27വരെ പിരിയുന്നതായി അധ്യക്ഷന്മാര്‍ ഇരുസഭകളെയും അറിയിക്കുകയായിരുന്നു.