'കേരളത്തിന്റെ മാപ്പുണ്ട്.. മലപ്പുറം ജില്ലയുടെ മാപ്പുണ്ട്.. നിലമ്പൂരിന്റെ മാപ്പുണ്ട്.. ഇനിയും വേണോ മാപ്പ്.' എന്നാണ് അൻവറിൻ്റെ മറുപടി
മാപ്പ് പറണമെന്ന ഐപിഎസ് അസോസിയേഷന്റെ പ്രമേയത്തിന് മറുപടിയുമായി പി.വി അന്‍വര്‍ എംഎല്‍എ. അസോസിയേഷന്റെ ആവശ്യത്തിന് 'കേരളത്തിന്റെ മാപ്പുണ്ട്.. മലപ്പുറം ജില്ലയുടെ മാപ്പുണ്ട്.. നിലമ്പൂരിന്റെ മാപ്പുണ്ട്.. ഇനിയും വേണോ മാപ്പ്.' എന്നാണ് അന്‍വര്‍ സോഷ്യല്‍മീഡിയയില്‍ മറുപടി ഇട്ടത്.
മൂന്ന് മാപ്പുകളുടെ ചിത്രവും പി.വി അന്‍വര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.
Also Read: മലപ്പുറം എസ്പിക്കെതിരെ മോശം പരാമര്‍ശം; പി.വി അന്‍വര്‍ എംഎല്‍എ മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിയേഷന്‍
കഴിഞ്ഞ ദിവസം പൊതുവേദിയില്‍ വെച്ച് മലപ്പുറം എസ്പിയെ പി.വി അന്‍വര്‍ അധിക്ഷേപ്പിച്ചിരുന്നു. ഇതിനെതിരെയാണ് ഐപിഎസ് അസോസിയേഷന്‍ രംഗത്തെത്തിയത്. പി.വി അന്‍വര്‍ ഐപിഎസ് ഉദ്യോഗസ്ഥരെ പൊതുവില്‍ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നുവെന്ന് അസോസിയേഷന്റെ പ്രമേയത്തില്‍ പറയുന്നു. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം വേദനിപ്പിക്കുന്നതും അനാവശ്യവും ആയിരുന്നു. പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പി.വി അന്‍വര്‍ എംഎല്‍എ മാപ്പ് പറയണമെന്നായിരുന്നു പ്രമേയത്തില്‍ ആവശ്യപ്പെട്ടത്.
Also Read: എസ്‍പി വൈകി, എംഎല്‍എ പിണങ്ങി; മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കെതിരെ വിമർശനവുമായി പി.വി. അൻവർ
മലപ്പുറത്ത് നടന്ന പാലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന വേദിയില്‍ വെച്ചായിരുന്നു എസ്പിക്കെതിരെയുള്ള പി.വി അന്‍വറിന്റെ പരാമര്‍ശം. എംഎല്‍എയുടെ പരാമര്‍ശത്തിനു പിന്നാലെ, മലപ്പുറം എസ്.പി ഒറ്റവരിയില്‍ പ്രസംഗം അവസാനിപ്പിച്ച് വേദി വിട്ടു. മലപ്പുറം എസ്പിയായിരുന്നു പരിപാടിയിലെ മുഖ്യപ്രഭാഷകന്‍.