fbwpx
"പാലക്കാട് പ്രസ്ഥാനങ്ങള്‍ തമ്മിലാണ് മത്സരം, വ്യക്തികൾ തമ്മില്‍ അല്ല"; ന്യൂസ് മലയാളം ക്രോസ് ഫയറില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍
logo

ന്യൂസ് ഡെസ്ക്

Posted : 17 Oct, 2024 09:06 PM

ബിജെപി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പാലക്കാട് എന്തുകൊണ്ടാണ് സിപിഎം മുതിർന്ന നേതാക്കളെ മത്സരിപ്പിക്കാത്തതെന്നും രാഹുല്‍ ചോദിച്ചു

KERALA


പാലക്കാട് പ്രസ്ഥാനങ്ങൾ തമ്മിലാണ് മത്സരമെന്നും വ്യക്തികൾ തമ്മിൽ അല്ലെന്നും യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍.  മതേതര ചേരിയും വർഗീയ ചേരിയും തമ്മിലാണ് പാലക്കാട്‌ മത്സരം നടന്നിരുന്നതെന്നും ഈ മത്സരങ്ങളിൽ എല്ലാം മതേതര ചേരിയാണ് വിജയിച്ചതെന്നും യുഡിഎഫ് സ്ഥാനാർഥി ചൂണ്ടിക്കാട്ടി. പാലക്കാട്ടെ മുഴുവന്‍ മതേതര വോട്ടുകളും യുഡിഎഫിനു ലഭിക്കുമെന്ന ആത്മവിശ്വാസവും രാഹുല്‍ പ്രകടിപ്പിച്ചു. ന്യൂസ് മലയാളം ബിഗ് ബൈ- ക്രോസ് ഫയറില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.

 സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായ പി. സരിന്‍ പറഞ്ഞത് കേട്ടിട്ടില്ലെന്നും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ മറുപടി പറയേണ്ടത് താനല്ലെന്നും രാഹുല്‍ പറഞ്ഞു. ഫോണിലൂടെ ഭീഷണിയുടെ സ്വരത്തില്‍ രാഹുല്‍ സംസാരിച്ചുവെന്ന സരിന്‍റെ ആരോപണം രാഹുല്‍ നിഷേധിച്ചു. ഫോണിലൂടെ ആരെയും ഭീഷണിപ്പെടുത്തുന്ന ആളല്ല താൻ എന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം. സരിൻ പാർട്ടി വിടും വരെ അദ്ദേഹത്തിന് വേണ്ടി വാദിച്ച ആളാണ് താനെന്നും രാഹുല്‍ കൂട്ടിച്ചേർത്തു. കൂട്ടത്തിൽ ഒരാൾ പോകുമ്പോൾ വേദനയാണുള്ളത്. ഞാൻ എനിക്ക് വേണ്ടി സംസാരിക്കുന്നതിനേക്കാൾ വലിയ അല്പത്തം വേറെ ഇല്ലെന്നും പാർട്ടി എല്ലാത്തിനും മറുപടി നൽകും എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. എന്നാല്‍, വി.ഡി. സതീശന്‍ പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നുവെന്ന സരിന്‍റെ ആരോപണങ്ങളോട് രാഹുല്‍ പ്രതികരിച്ചില്ല.

Also Read: 'കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ പോസ്റ്റിന് താഴെയും വന്ന് വെറുപ്പ് വിളമ്പുന്നു'; സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് പി. സരിന്റെ ഭാര്യ സൗമ്യ സരിന്‍

"ഇടതുപക്ഷത്തിന്‍റെ സ്ഥാനാർഥി ആരുതന്നെയായാലും, സിപിഎം നേതാക്കള്‍ ബിജെപിയുമായി ഉണ്ടാക്കിയിരിക്കുന്ന ഡീല്‍ നടപ്പിലാക്കാന്‍ പാലക്കാട്ടെ പ്രബുദ്ധ ജനത അനുവദിക്കില്ല. അതുപോലെതന്നെ പാലക്കാട്ടെ ഇടതുപക്ഷ പ്രവർത്തകരും സമ്മതിക്കില്ല", രാഹുല്‍ പറഞ്ഞു. 

നിലപാടുള്ളവരും നിലപാടിൽ ഉറച്ചു നിൽക്കുന്നവരുമാണ് പാലക്കാട്ടുകാരെന്നും രാഹുല്‍ കൂട്ടിച്ചേർത്തു. ബിജെപി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പാലക്കാട് എന്തുകൊണ്ടാണ് സിപിഎം മുതിർന്ന നേതാക്കളെ മത്സരിപ്പിക്കാത്തതെന്നും രാഹുല്‍ ചോദിച്ചു.

Also Read: "സരിന്‍ അധികാര ദുര്‍മോഹത്തിന്‍റെ അവതാരമായി മാറി"; സിപിഎമ്മിനെയും ബിജെപിയെയും നേരിടുമെന്ന് രമേശ് ചെന്നിത്തല

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഡിജിറ്റല്‍ മീഡിയ കൺവീനറായ സരിന്‍ പാർട്ടിക്കുള്ളില്‍ വിമത സ്വരം ഉയർത്തിയത്. സ്ഥാനാർഥി സാധ്യതാ പട്ടികയില്‍ സരിന്‍റെ പേരുമുണ്ടായിരുന്നു. ജനാധിപത്യമായ രീതിയില്‍ സ്ഥാനാർഥിയെ തീരുമാനിക്കണമെന്നും 'കെട്ടിയിറക്കി' എന്ന തോന്നല്‍ അണികള്‍ക്കിടയില്‍ വരാന്‍ പാടില്ലെന്നും സരിന്‍ അഭിപ്രായപ്പെട്ടു. സിപിഎം പ്രവർത്തന രീതികളെ പുകഴ്ത്തി സംസാരിച്ച സരിൻ, കോൺഗ്രസ് ബിജെപിയെ പിന്തുണക്കുകയാണെന്ന് ആവർത്തിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും സരിന്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. സരിനെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗീകരിക്കുകയായിരുന്നു. 


KERALA
സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമപെൻഷൻ വാങ്ങുന്നത് ഗൗരവതരം, കർശന നടപടിയെടുക്കും: പി. രാജീവ്
Also Read
user
Share This

Popular

KERALA
NATIONAL
മുനമ്പം വഖഫ് ഭൂമി പ്രശ്നം: ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് വിജ്ഞാപനമിറക്കി സർക്കാർ