fbwpx
സർക്കാരിന് ഓയാസിസ് കമ്പനിയോട് ഫേവറൈറ്റിസം, അനുമതി നൽകിയത് ഘടക കക്ഷികളെ വിശ്വാസത്തിലെടുക്കാതെ: രമേശ്‌ ചെന്നിത്തല
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Jan, 2025 05:15 PM

പഞ്ചാബിലും ഡൽഹിയിലും കേസുകൾ നിലനിൽക്കുന്ന കമ്പനിയെ കേരളത്തിലേക്ക് എന്തിന് കൊണ്ടുവരുന്നു

KERALA


എലപ്പുള്ളി മദ്യ നിർമാണ ശാല തുടങ്ങാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. സിപിഐ, ജെഡിയു തുടങ്ങി ഘടക കക്ഷികൾ സർക്കാരിന്റെ നടപടിയിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഘടക കക്ഷികളെ വിശ്വാസത്തിലെടുക്കാതെയാണ് അനുമതി നൽകിയത്. തീരുമാനമെടുത്തത് കാർഷിക വകുപ്പിന്റെയും ജല വകുപ്പുപ്പിന്റെയും അറിവില്ലാതെയാണെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു.

ഓയാസിസ് കമ്പനിക്ക് വേണ്ടി മദ്യ നയത്തിൽ മാറ്റം വരുത്തി. കേരളത്തിൽ മറ്റാരും അറിയാതെ ഓയാസിസ് കമ്പനി എങ്ങനെ വന്നു. പഞ്ചാബിലും ഡൽഹിയിലും കേസുകൾ നിലനിൽക്കുന്ന കമ്പനിയെ കേരളത്തിലേക്ക് എന്തിന് കൊണ്ടുവരുന്നു. സർക്കാരിന് ഓയാസിസ് കമ്പനിയോട് ഫേവറൈറ്റിസം ആണെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു. രഹസ്യമായാണ് ഉത്തരവ് ഇറങ്ങിയത്. ആരുമായി ചർച്ച ചെയ്തിട്ടില്ല. കഞ്ചിക്കോടാണ് എന്നാണ് പറഞ്ഞത്. പക്ഷേ എലപ്പുള്ളിയിലാണ് നടപ്പാക്കുന്നത്. മന്ത്രി രാജേഷ് കമ്പനിക്കു വേണ്ടിയാണ് സംസാരിക്കുന്നതെന്നും ജനങ്ങൾക്കു വേണ്ടിയല്ലെന്നും ചെന്നിത്തല പറഞ്ഞു.


ALSO READ: മദ്യനയം മാറും മുൻപ് സ്ഥലം വാങ്ങി, മദ്യനയത്തിൽ സർക്കാർ മാറ്റം വരുത്തിയത് ഒയാസിസ് കമ്പനിക്കുവേണ്ടി: വി.ഡി. സതീശൻ


1500 ലക്ഷം ലിറ്റർ വെള്ളമാണ് മദ്യ നിർമാണ ശാലയ്ക്കു ആവശ്യമായി വരുന്നത്. ഭൂഗർഭ ജലം ഉപയോഗിക്കാനാണ് കമ്പനിക്ക് ആദ്യം അനുമതി നൽകിയത്. വിവാദമായപ്പോഴാണ് മഴവെള്ളം എന്നാക്കിയത്. മഴവെള്ള സംഭരണിക്കുള്ള സ്ഥല പരിമതി നിർദിഷ്ട പദ്ധതി പ്രദേശത്തുണ്ട്. മഴനിഴൽ പ്രദേശത്താണ് പദ്ധതി സ്ഥാപിക്കാൻ ഒരുങ്ങുന്നതെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. അഹല്യ മഴവെള്ള സംഭരണി കാണാൻ മന്ത്രി എം.ബി. രാജേഷ് കൊണ്ടുപോകണ്ട. അഹല്യ പദ്ധതി നടപ്പിലാക്കാൻ 25 വർഷമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതികരിച്ചു. മദ്യശാലകൾ ഒഴിവാക്കി സ്കൂളുകൾ തുടങ്ങും എന്നാണ് ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയിൽ ഉണ്ടായിരുന്നത്. സിപിഐയെ പറഞ്ഞ് ബോധ്യപ്പെടുത്തും എന്നാണ് മന്ത്രി എം.ബി. രാജേഷ് പറയുന്നത്. ലഭിച്ച ഡീലിന്റെ ഷെയർ നൽകും എന്നാണോ പറയുക എന്നും വേണുഗോപാൽ പരിഹസിച്ചു. സിപിഐ അഴിമതിക്ക് കൂട്ടുനിൽക്കും എന്ന് കരുതുന്നില്ലെന്നും കെ.സി. വേണുഗോപാൽ പറ‍ഞ്ഞു.

KERALA
സഹതടവുകാര്‍ക്ക് എതിര്‍പ്പ്, സുരക്ഷാ പ്രശ്‌നങ്ങളും; ചെന്താമരയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി
Also Read
user
Share This

Popular

KERALA
KERALA
VIDEO | SFI നേതാക്കളെ മർദിച്ച സംഭവം: പ്രതികളായ KSUകാർക്ക് രക്ഷപ്പെടാൻ ആംബുലൻസ് സജ്ജീകരിച്ചത് പൊലീസ്