fbwpx
വയനാട് ചുണ്ടേലിലെ വാഹനാപകട മരണം കൊലപാതകം; സഹോദരങ്ങൾ പൊലീസ് കസ്റ്റഡിയിൽ
logo

ന്യൂസ് ഡെസ്ക്

Posted : 04 Dec, 2024 10:40 AM

സംഭവത്തിൽ സഹോദരങ്ങളായ സുമിൽഷാദ് അജിൻഷാദ് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്

KERALA


വയനാട് ചുണ്ടേലിലെ വാഹനാപകട മരണം കൊലപാതകമെന്ന് പൊലീസ്. മരിച്ച ഓട്ടോ ഡ്രൈവർ നവാസിന്റേത് ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ സഹോദരങ്ങളായ സുമിൽഷാദ്, അജിൻഷാദ് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈത്തിരി പൊലീസ് ആണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. പുത്തൂർ വയൽ സ്വദേശികളാണ് ഇരുവരും. വ്യക്തിവൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് പൊലീസ് വിലയിരുത്തുന്നത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഉച്ചയോടുകൂടി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.


ALSO READ: യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം: "എന്ത് ശിക്ഷയും സ്വീകരിക്കാൻ തയ്യാർ, വിഷമം മകളുടെ കാര്യത്തിൽ മാത്രം"; പ്രതി പത്മരാജൻ


സഹോദരനായ അജിൻഷാദ് ആണ് നവാസിന്റെ യാത്രാവിവരങ്ങൾ സുമിൽഷാദിനെ അറിയിക്കുന്നത്. തുടർന്ന് സുമിൽഷാദ് ബോധപൂർവ്വം നവാസിന്റെ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ആണ് അന്വേഷണത്തിൽ നിർണായകമായത്. സാധാരണ അപകടം എന്ന നിലയിലായിരുന്നു ആദ്യം അന്വേഷണം നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും സംശയമുന്നയിച്ച് രം​ഗത്തെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം അറിയുന്നത്.

Also Read
user
Share This

Popular

KERALA
CRICKET
എലത്തൂർ എച്ച്പിസിഎല്‍ ഡിപ്പോയിൽ ഇന്ധന ചോർച്ച; ഡീസൽ ഓവുചാലിലേക്ക് ഒഴുകിയെത്തുന്നു