പ്രായാധിക്യം എന്ന കാരണത്താൽ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ നിന്ന് മുൻ എം.പി സുരേഷ് കുറുപ്പിനെ ഒഴിവാക്കിയിരുന്നു. പാർട്ടി തീരുമാനത്തിൽ കുറുപ്പിന് അസംതൃപ്തിയുണ്ടെങ്കിൽ കോൺഗ്രസ് അദ്ദേഹത്തെ സ്വീകരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു തിരുവഞ്ചൂരിന്റെ ഈ മറുപടി.
CPIM കോട്ടയം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട സുരേഷ് കുറുപ്പ് കോൺഗ്രസ്സിലേക്ക് വരണോ എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോൺഗ്രസ്സിന് പറ്റിയ ആളാണോ കുറുപ്പ് എന്ന് അദ്ദേഹവും സിപിഎമ്മും തീരുമാനിക്കട്ടെയെന്നും തിരുവഞ്ചൂർ പറഞ്ഞു.
പ്രായാധിക്യം എന്ന കാരണത്താൽ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ നിന്ന് മുൻ എം.പി സുരേഷ് കുറുപ്പിനെ ഒഴിവാക്കിയിരുന്നു. പാർട്ടി തീരുമാനത്തിൽ കുറുപ്പിന് അസംതൃപ്തിയുണ്ടെങ്കിൽ കോൺഗ്രസ് അദ്ദേഹത്തെ സ്വീകരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു തിരുവഞ്ചൂരിന്റെ ഈ മറുപടി. കോൺഗ്രസ്സിലേക്ക് വരണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണന്നും സത്യസന്ധതയും വിനയവും നീതിബോധവും നിറഞ്ഞ, വിദ്വേഷം ഇല്ലാത്തതുമായ വ്യക്തിത്വം ഉള്ള നേതാവാണ് കുറുപ്പ് എന്നും തിരുവഞ്ചൂർ പ്രശംസിച്ചു.
'അദ്ദേഹമോ അദ്ദേഹത്തിന്റെ പാർട്ടിയോ പറയണം. അളവെടുപ്പിന് ഞങ്ങളില്ല'.കോൺഗ്രസ്സിന് പറ്റിയ ആളാണോ സുരേഷ് കുറുപ്പ് എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു. ജില്ലയിലെ മുതിർന്ന സിപിഐഎം നേതാവായ സുരേഷ് കുറുപ്പിനെ പാളയത്തിൽ എത്തിക്കാനായാൽ വലിയ നേട്ടമാവും എന്ന വിലയിരുത്തൽ കോൺഗ്രസ് ക്യാമ്പിൽ ഉണ്ടായിരുന്നു.