തുടര്‍ച്ചയായ മൂന്ന് തോല്‍വികളോടെ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശേഷം കളത്തിലിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് വിജയം അത്യന്താപേക്ഷിതമായിരുന്നു.
ചെന്നൈയിന്‍ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചത്. ഗോളുകളൊന്നും നേടാതെയാണ് ആദ്യ പകുതി കടന്നു പോയത്. 56-ാം മിനുട്ടില്‍ ഹെസ്യൂസ് ഹെമിനെസാണ് ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടുന്നത്.
തുടര്‍ന്ന് 70-ാം മിനുട്ടില്‍ നോവ സദോയിയിലൂടെ രണ്ടാം ഗോളും നേടിയ ബ്ലാസ്‌റ്റേഴ്‌സിന് എക്‌സ്ട്രാ ടൈമില്‍ രാഹുല്‍ കെ.പിയിലൂടെ മൂന്നാമത്തെ ഗോളും നേടാനായി. 92-ാം മിനുട്ടിലാണ് രാഹുല്‍ കെപി ഗോളടിച്ചത്.
ചെന്നൈന്‍ എഫ്‌സി രണ്ട് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ അടിച്ചെങ്കിലും അത് ഗോളാക്കിമാറ്റാന്‍ സാധിച്ചില്ല. തുടര്‍ച്ചയായ മൂന്ന് തോല്‍വികളോടെ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശേഷം കളത്തിലിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് വിജയം അത്യന്താപേക്ഷിതമായിരുന്നു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്.
ALSO READ: IPL AUCTION: ഐപിഎൽ താരലേലം: ഋഷഭ് പന്തിന് 27 കോടി, ശ്രേയസ് അയ്യർക്ക് 26 കോടി
ഹൈദരാബാദിനെതിരെ കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. വലയ്ക്ക് മുന്നില്‍ സോംകുമാറിന് പകരം സച്ചിന്‍ സുരേഷ് എത്തി. പ്രതിരോധത്തില്‍ മിലോസ് ഡ്രിന്‍സിച്ച്, നവോച്ച സിങ്, റുയ്വാ ഹോര്‍മിപാം, സന്ദീപ് സിങ് എന്നിവര്‍ തുടര്‍ന്നു. മധ്യനിരയില്‍ അലെക്‌സാന്‍ഡ്രെ കൊയെഫ് ഇറങ്ങിയില്ല. വിബിന്‍ മോഹനന്‍, അഡ്രിയാന്‍ ലൂണ, ഫ്രെഡി, കോറു സിങ് എന്നിവര്‍ അണിനിരന്നു. മുന്നേറ്റത്തില്‍ ഹെസ്യൂസ് ഹിമിനെസ്, നോഹ സദൂയ്. ചെന്നൈയിന്‍ ഗോള്‍മുഖത്ത് മുഹമ്മദ് നവാസായിരുന്നു ഇറങ്ങിയത്. പ്രതിരോധത്തില്‍ മന്ദാര്‍ ദേശായ്, റ്യാന്‍ എഡ്വാര്‍ഡ്‌സ്, യുമ്‌നം, ലെന്ത്‌ലെയ് എന്നിവരാണിറങ്ങിയത്. മധ്യനിരയില്‍ എല്‍സിന്യോ, വിന്‍സി ബരെറ്റൊ, ഫാറൂഖ് ചൗധരി, ലൂകാസ് ബ്രാംബില്ല എന്നിവരും മുന്നേറ്റത്തില്‍ ഇര്‍ഫാന്‍ യദ്വാഡും വില്‍മര്‍ ഗില്ലും ഇറങ്ങി.
ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് കീഴില്‍ തന്നെയായിരുന്നു പന്തിന്മേലുള്ള നിയന്ത്രണം. എന്നാല്‍ ചെന്നൈയുടെ ശക്തമായ പ്രതിരോധത്തില്‍ ഗോള്‍ നേടാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിരുന്നില്ല.
ഹിമിനെസിന്റെ സീസണിലെ തുടര്‍ച്ചയായ ആറ് മത്സരങ്ങളിലുമായി ഏഴാമത്തെ ഗോളാണ് ഇന്ന് നേടാനായത്. രണ്ടാമത്തെ ഗോള്‍ ലൂണ നല്‍കിയ ത്രൂയിലൂടെയാണ് നോവ സദോയി നേടിയത്. സദോയി നല്‍കിയ ത്രൂയിലൂടെയായിരുന്നു രാഹുല്‍ കെപിയുടെ അവസാന മിനുട്ടിലെ ഗോള്‍. ഇഞ്ചുറി ടൈമില്‍ (92-ാം മിനുട്ട്) രാഹുലിന്റെ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് ജയം പൂര്‍ത്തിയാക്കി. നോഹയുടെ നിസ്വാര്‍ഥമായ നീക്കമായിരുന്നു രാഹുലിന്റെ ഗോളിന് വഴിയൊരുക്കിയത്. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ നോവ ബോക്‌സില്‍വച്ച് രാഹുലിന് പന്ത് നല്‍കുകയായിരുന്നു.
തുടര്‍ന്നും കളി പൂര്‍ണമായും ബ്ലാസ്റ്റേഴ്‌സിന്റെ കാലുകളിലായിരുന്നു. നോവയായിരുന്നു അപകടകാരി. ഇതിനിടെ ഫ്രെഡിക്ക് പകരം ഡാനിഷ് ഫാറൂഖ് കളത്തിലെത്തി. ഹിമിനെസിന് പകരം ക്വാമി പെപ്രയുമെത്തി. പ28ന് എഫ്‌സി ഗോവയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത കളി. കൊച്ചിയാണ് വേദി.