കെഎസ്ഇബി ബില്ലിലെ സർക്കാർ പരസ്യം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പരാതി നൽകിയത് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
കെഎസ്ഇബി ബില്ലിലെ സർക്കാർ പരസ്യം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Published on: 
Updated on: 

തിരുവനന്തപുരം: കെഎസ്ഇബി ബില്ലിലെ സർക്കാർ പരസ്യ വാചകത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. 'പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത 10 വർഷങ്ങൾ' എന്ന ബില്ലിലെ വാചകത്തിനെതിരെയാണ് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്

കെഎസ്ഇബി ബില്ലിലെ സർക്കാർ പരസ്യം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
ചുട്ടു പൊള്ളി കേരളം; 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നു

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ഈ മാസം ലഭിച്ച ബില്ലിലാണ് പരസ്യ വാചകമുള്ളത്. ബില്ല് അടിയന്തിരമായി പിൻവലിക്കണമെന്നും പെരുമാറ്റച്ചട്ടം ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

കെഎസ്ഇബി ബില്ലിലെ സർക്കാർ പരസ്യം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
മുനീറിന് ലീഗിന്റെ കരുതല്‍; 48 ലക്ഷം രൂപയുടെ വായ്പ അടച്ചു തീര്‍ത്തു
News Malayalam 24x7
newsmalayalam.com