"രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും"; യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പി.ജെ. കുര്യൻ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി ആകണമെന്ന് നടൻ സലീം കുമാർ പറഞ്ഞിരുന്നു
രമേശ് ചെന്നിത്തല- പി.ജെ. കുര്യൻ
Published on
Updated on

പത്തനംതിട്ട: യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. ചെന്നിത്തല അടക്കമുള്ള നേതാക്കൾ വേദിയിൽ ഇരിക്കുമ്പോഴായിരുന്നു പ്രസംഗത്തിനിടെ ഈ പരാമർശം നടത്തിയത്. തിരുവല്ലയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രസംഗത്തിൽ ആയിരുന്നു പി. ജെ. കുര്യന്റെ പരാമർശം. കുര്യന്റെ വാക്കുകളോട് ചിരിച്ചുകൊണ്ടാണ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികരിച്ചത്.

രമേശ് ചെന്നിത്തല- പി.ജെ. കുര്യൻ
വി.ഡി. സതീശൻ മുഖ്യമന്ത്രി ആകണം, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടും: സലീം കുമാർ

യുഡിഎഫ് അധികാരത്തിലെത്തിയാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി ആകണമെന്ന് നടൻ സലീം കുമാർ പറഞ്ഞിരുന്നു. യുഡിഎഫ് അധികാരത്തിലേറിയാൽ എൽഡിഎഫ് പൂഴ്ത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടും. റിപ്പോർട്ടിലെ പ്രതികൾ ഉന്നത സ്ഥാനത്തിരിക്കുന്ന മാർക്സിസ്റ്റുകാരായതിനാലാണ് പുറത്തുവിടാത്തതെന്നും നടൻ ആരോപിച്ചിരുന്നു.

രമേശ് ചെന്നിത്തല- പി.ജെ. കുര്യൻ
റോഡ് ഷോകളിലും കൺവെൻഷനുകളിലും എംപി വേണം; വടക്കൻ ജില്ലകളിലെ യുഡിഎഫ് ക്യാംപുകളിൽ താര പ്രചാരകനായി ഷാഫി പറമ്പിൽ

സ്ഥാനാർഥി നിർണയം തന്നെ വലിയ പ്രതിസന്ധിയിൽ ആയിരുന്നു യുഡിഎഫിനെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്. അതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെന്നുള്ള പരാമർശങ്ങൾ കോൺഗ്രസിന് കൂടുതൽ തലവേദനയാകാനാണ് സാധ്യത. പദവികളിലേയ്ക്കെത്താൻ മുതിർന്ന നേതാക്കൾ മത്സരിക്കുന്ന സാഹചര്യം പതിവായതുകൊണ്ടുതന്നെ സ്ഥാനാർഥി നിർണയം പോലെ തന്നെ വിജയിച്ചാൽ മന്ത്രി സ്ഥാനങ്ങളും കോണഗ്രസിന് കീറാമുട്ടിയായിരിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com