അമ്പലപ്പുഴയിൽ മത്സരിച്ച് ജയിക്കാൻ തൻ്റേടമുണ്ടോ? മുഖ്യമന്ത്രിയടക്കം മുതിർന്ന സിപിഐഎം നേതാക്കളെ വെല്ലുവിളിച്ച് ജി. സുധാകരൻ

എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ജനപിന്തുണ ഇല്ലെന്ന് തെളിയിക്കാനാണ് താൻ മത്സരിക്കുന്നതെന്നും സുധാകരൻ
ജി. സുധാകരൻ
ജി. സുധാകരൻ
Published on
Updated on

ആലപ്പുഴ: മുതിർന്ന സിപിഐഎം നേതാക്കളെ വെല്ലുവിളിച്ച് ജി. സുധാകരൻ. പിണറായി വിജയനും എം.വി. ഗോവിന്ദനും വിജയ രാഘവനും സജി ചെറിയാനുമൊക്കെ അമ്പലപ്പുഴയിൽ നിന്ന് മത്സരിച്ച് ജയിക്കാനുള്ള തൻ്റേടമുണ്ടോ എന്നാണ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ്റെ വെല്ലുവിളി. കണ്ണൂരിലെ സുരക്ഷിതമായ അഞ്ച് സീറ്റുകളിൽ മാത്രമെ നിങ്ങൾക്ക് മത്സരിച്ച് വിജയിക്കാനാവൂ എന്നും ജി. സുധാകരൻ പറഞ്ഞു.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് ഓഫീസിൻ്റെ ഉദ്ഘാടന വേദിയിലാണ് ജി. സുധാകരൻ വെല്ലുവിളി നടത്തിയത്. 61000 വോട്ട് നേടി താൻ വിജയിക്കുമെന്ന് സുധാകരൻ പറഞ്ഞു. ഈ പറയുന്ന നേതാക്കളുടെ ആരുടെയെങ്കിലും വീട്ടിൽ രക്ത സാക്ഷികളുണ്ടോ എന്ന് ചോദിച്ച സുധാകരൻ ഇവർക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല നേടിയതേ ഉള്ളൂവെന്നും പറഞ്ഞു.

ജി. സുധാകരൻ
പഞ്ചനക്ഷത്ര ഹോട്ടലിലെ ലഹരി വേട്ട: മുഖ്യപ്രതി ഷാജി ഫെർണാണ്ടസ് സ്ഥിരം ലഹരി പാർട്ടി സംഘാടകൻ

നിലവിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ജനപിന്തുണ ഇല്ലെന്ന് തെളിയിക്കാനാണ് താൻ മത്സരിക്കുന്നതെന്നും തൻ്റെ ഫ്ലക്സുകളും പോസ്റ്ററുകളും നശിപ്പിച്ചതു കൊണ്ട് യാതൊരു പ്രയോജനമില്ലെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.

ജി. സുധാകരൻ
യുഡിഎഫ് റാലിക്ക് ആളുകളെ വേണമെന്ന ആപ്പിലെ പരസ്യം; പരാതി നൽകി കെ. മുരളീധരൻ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com