"മന്ത്രിസ്ഥാനം തൻ്റെ മുൻഗണനയിൽ ഇല്ല"; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ

ഐപിഎൽ നിലവാരത്തിലുള്ള സ്റ്റേഡിയം രണ്ടര വർഷത്തിനുള്ളിൽ പുതുപ്പള്ളിയിൽ കൊണ്ടുവരാൻ ശ്രമിക്കും
 high command will decide on CM: Chandy Omman
ചാണ്ടി ഉമ്മൻ
Published on
Updated on

കോട്ടയം: മന്ത്രിസ്ഥാനം തൻ്റെ മുൻഗണനയില്ലെന്ന് ചാണ്ടി ഉമ്മൻ. ഇക്കാര്യം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയും നേതൃത്വവുമാണ്. എൽഡിഎഫിൻ്റെ തോൽവി യുഡിഎഫിനുള്ള മുന്നറിയിപ്പാണ്.10 വർഷത്തെ നേട്ടം പറയാൻ കഴിയാതെ പോയ സർക്കാരാണ് എൽഡിഎഫ് സർക്കാരെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

മുഖ്യമന്ത്രി പദം സംബന്ധിച്ച് തർക്കമില്ല. അഭിപ്രായം തർക്കമാകില്ല. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് ആകും തീരുമാനിക്കുകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് നടത്തുന്ന രീതി പരിഷ്കരിക്കണം. പല നിയമങ്ങളും പാലിക്കാതെയാണ് പുതുപ്പള്ളിയിലടക്കം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നത്.

 high command will decide on CM: Chandy Omman
Kerala Assembly Election Results 2026 | കേരളം തിരിച്ചുപിടിച്ച് യുഡിഎഫ്! തകർന്നടിഞ്ഞ് എൽഡിഎഫ്; ബിജെപിക്ക് ത്രിമധുരം

ഐപിഎൽ നിലവാരത്തിലുള്ള സ്റ്റേഡിയം രണ്ടര വർഷത്തിനുള്ളിൽ പുതുപ്പള്ളിയിൽ കൊണ്ടുവരാൻ ശ്രമിക്കും. പുതുപ്പള്ളിയെ ഐടി ഹബ്ബാക്കി മാറ്റാനാണ് ശ്രമമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

 high command will decide on CM: Chandy Omman
കഴിവും പരിചയവും ഉള്ളവരെ മുഖ്യമന്ത്രിയാക്കണം, ഒരു വ്യക്തിയെ ചൂണ്ടിക്കാണിക്കുന്നില്ല: സുകുമാരന്‍ നായര്‍

Related Stories

"ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചവർക്ക് ജനങ്ങള്‍ നൽകിയ തിരിച്ചടിയാണ് ഈ വിജയം"; തകർപ്പൻ ജയത്തിന് പിന്നാലെ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍
Chandy Oommen wins
മന്ത്രി കെ. രാജനെതിരായ പരാമർശം ന്യായീകരിച്ച് ചാണ്ടി ഉമ്മൻ
മന്ത്രി കെ. രാജൻ്റെ വിള്ളൽ പരിശോധന നാടകമെന്ന് വി.ഡി. സതീശൻ; മന്ത്രിയുടെ രൂപത്തിൽ പണിക്കാരനെ കിട്ടിയെന്ന് ചാണ്ടി ഉമ്മൻ്റെ പരിഹാസം
News Malayalam 24x7
newsmalayalam.com