"ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതില്‍ അത്യുത്സാഹം കാണിച്ചു"; സര്‍ക്കാരിനെ പുകഴ്ത്തി കുഞ്ഞാലിക്കുട്ടി

സര്‍ക്കാരിന്റെ പദ്ധതികളെ നിയമസഭയില്‍ ഉള്‍പ്പെടൈ പ്രശംസിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി
"ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതില്‍ അത്യുത്സാഹം കാണിച്ചു"; സര്‍ക്കാരിനെ പുകഴ്ത്തി കുഞ്ഞാലിക്കുട്ടി
Published on
Updated on

കൊച്ചി: സര്‍ക്കാറിനെ പുകഴ്ത്തി മുസ്ലീം ലീഗ് നേതാവും യുഡിഎഫ് സ്ഥാനാര്‍ഥിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി. ദേശീയപാത സ്ഥലം ഏറ്റെടുത്തത് സര്‍ക്കാറിന്റെ അത്യുത്സാഹം കൊണ്ട്. ദേശീയ പാത വികസനത്തിലെ സ്ഥലം ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യവും അത്യുത്സാഹവും കാണിച്ചുവെന്നുമാണ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത്. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പുകഴ്ത്തി സംസാരിച്ചത്.

"ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതില്‍ അത്യുത്സാഹം കാണിച്ചു"; സര്‍ക്കാരിനെ പുകഴ്ത്തി കുഞ്ഞാലിക്കുട്ടി
"ഉരുൾ പൊട്ടലിൽ മരിച്ചവരെ കൊള്ളയടിച്ചില്ലേ?"; പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി

അതേസമയം, സാമ്പത്തിക പ്രതിസന്ധിയാണ് ഏറ്റവും മോശം. ഖജനാവിനെ ബാങ്ക് റപ്റ്റ് ആക്കാന്‍ പാടില്ല. അത് ജനങ്ങളുടെ തലയ്ക്ക് വരുമെന്നും കേരളത്തെ ഇതില്‍ നിന്ന് കരകയറ്റണമെങ്കില്‍ കുറച്ചു പണിയുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

'സര്‍ക്കാരിന്റെ പദ്ധതികളെ നിയമസഭയില്‍ ഉള്‍പ്പെടൈ പ്രശംസിച്ചിട്ടുണ്ട്. ദേശീയപാത വികസനുവമായി ബന്ധപ്പെട്ട് സ്ഥലം അക്വയര്‍ ചെയ്യുന്നതില്‍ അത്യുത്സാഹവും നിശ്ചയദാര്‍ഢ്യവും കാണിച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് ഏറ്റവും മോശം. ഖജനാവിനെ ബാങ്ക് റപ്റ്റ് ആക്കാന്‍ പാടില്ല. അത് ജനങ്ങളുടെ തലയ്ക്ക് വരും. ആവശ്യമില്ലാത്ത പലതിനും പണം ധൂര്‍ത്തടിച്ചു. കേരളത്തെ ഇതില്‍ നിന്ന് കരകയറ്റണമെങ്കില്‍ കുറച്ചു പണിയുണ്ട്,' കുഞ്ഞാലിക്കുട്ടി പറഞ്ഞു.

"ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതില്‍ അത്യുത്സാഹം കാണിച്ചു"; സര്‍ക്കാരിനെ പുകഴ്ത്തി കുഞ്ഞാലിക്കുട്ടി
പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപണം; ഫണ്ടിനു പുറമെ പലിശയും വെട്ടിച്ചെന്ന് വി. കുഞ്ഞികൃഷ്ണൻ

യുഡിഎഫ് തരംഗമാണ് കേരളത്തിലുള്ളതെന്നും സര്‍ക്കാര്‍ പലപ്പോഴും വികസനമെന്ന പേരില്‍ ആരാന്റെ കുട്ടി എന്റെ കുട്ടിയാണെന്ന് പറയുകയാണ് ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിക്കുകയും ചെയ്തു.

കാക്കനാട് എന്ന വിജനമായിരുന്ന സ്ഥലം ഇന്നത്തെ കാക്കാനാട് ആക്കിയത് താന്‍ ഐടി വകുപ്പ് മന്ത്രിയായിരുന്ന കാലത്താണെന്നും മെട്രോ യുഡിഎഫിന്റെ ആയിരുന്നുവെന്നും പിന്നെ ഈ പറയുന്ന റോഡാണെങ്കില്‍ അത് കന്യാകുമാരിയിലേക്കും മംഗാലാപുരത്തിനിപ്പുറവും പോകുന്നുണ്ടല്ലോ. ഇന്ത്യ ഒട്ടാകെയുള്ള റോഡാണ് അതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com