അഞ്ചു വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ പശ്ചിമ ബംഗാളിൽ

മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയെന്ന് ആരോപണം
അഞ്ചു വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ പശ്ചിമ ബംഗാളിൽ
Published on
Updated on

കൊൽക്കത്ത: അഞ്ചു വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പശ്ചിമ ബംഗാളിൽ എത്തി. തൃണമൂൽ കോൺഗ്രസിനും ബിജെപിക്കുമെതിരെ രാഹുൽ കടുത്ത വിമർശനം ഉന്നയിച്ചു.

നരേന്ദ്ര മോദി അഴിമതിക്കാരനാണെങ്കിൽ, തൃണമൂൽ കോൺഗ്രസും അക്കാര്യത്തിൽ ഒട്ടും പുറകിലല്ലെന്നും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയതായും നോർത്ത് ദിനജ്പൂരിലെ റാലിയിൽ രാഹുൽ ഗാന്ധി ആരോപിച്ചു.

അഞ്ചു വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ പശ്ചിമ ബംഗാളിൽ
നിതീഷ് യുഗത്തിന് അന്ത്യം; സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രി

ഉത്തർ ദിനജ്പൂരിൽ നടന്ന പ്രചാരണത്തിൽ ബിജെപി വോട്ട് ചോർച്ച നടത്തിയെന്ന് രാഹുൽ ആരോപിച്ചു. ആർഎസ്എസിൻ്റെയും ബിജെപിയുടെയും വിദ്വേഷ പ്രചാരണത്തിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് രാഹുൽ പറഞ്ഞു. പ്രസംഗത്തിൽ എപ്സ്റ്റീൻ ഫയലിനെ കുറിച്ചും ഗൗതം അദാനിയെകുറിച്ചും പരാമർശിച്ചു. അദാനി കമ്പനി എന്നല്ല മോദാനി കമ്പനി എന്ന് വേണം വിളിക്കാനെന്ന് രാഹുൽ പരിഹസിച്ചു.

അഞ്ചു വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ പശ്ചിമ ബംഗാളിൽ
വനിതാ സംവരണ ബിൽ; ഖാർഗെയുടെ പിന്തുണ തേടി പ്രധാനമന്ത്രി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com