ഭരണവിരുദ്ധ വികാരമില്ല, യുഡിഎഫ് ഭരണം ജനങ്ങൾക്ക് അറിയാം: ടി.പി. രാമകൃഷ്ണൻ

ഭരണ തുടർച്ച ഉണ്ടാകുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ച് രാമകൃഷ്ണൻ
ഭരണവിരുദ്ധ വികാരമില്ല, യുഡിഎഫ് ഭരണം ജനങ്ങൾക്ക് അറിയാം: ടി.പി. രാമകൃഷ്ണൻ
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ഭരണ തുടർച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ആത്മ വിശ്വാസം പ്രകടിപ്പിച്ചു.

തെരഞ്ഞെടുപ്പിൽ കളവ് പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ് യുഡിഎഫ് സ്വീകരിച്ചതെന്നും സമൂഹ മാധ്യമങ്ങൾ വഴി തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള സംഘടിത ശ്രമം ഉണ്ടായെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

ഭരണവിരുദ്ധ വികാരമില്ല, യുഡിഎഫ് ഭരണം ജനങ്ങൾക്ക് അറിയാം: ടി.പി. രാമകൃഷ്ണൻ
അഞ്ച് ജില്ലകൾ തൂത്തുവാരും, സംസ്ഥാനത്ത് യുഡിഎഫ് തരംഗം ഉണ്ടാകും: വി.ഡി. സതീശൻ

ന്യൂനപക്ഷങ്ങളുടെ വോട്ട് യുഡിഎഫിന് പോകില്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു. ഗൾഫ് വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായി അതാർക്ക് ഗുണമായി എന്ന് ഇപ്പോൾ പറയാനില്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു. എസ്ഡിപിഐയും ഇടതുമുന്നണിയും ഈ തെരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റന്നാൾ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തെരഞ്ഞെടുപ്പ് വിശദമായി ചർച്ച ചെയ്യുമെന്ന് രാമകൃഷ്ണൻ പറഞ്ഞു.

ഭരണവിരുദ്ധ വികാരമില്ല, യുഡിഎഫ് ഭരണം ജനങ്ങൾക്ക് അറിയാം: ടി.പി. രാമകൃഷ്ണൻ
"ഒരു വോട്ടിന് 15,000 രൂപ വരെ ! നേമത്ത് മദ്യവും പണവും ഒഴുക്കി"; ബിജെപിക്കെതിരെ ആരോപണം ആവർത്തിച്ച് വി. ശിവന്‍കുട്ടി
News Malayalam 24x7
newsmalayalam.com