

തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ കേസെടുത്ത് പൊലീസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശപ്രകാരം ബിഎൻഎസ് 170 (I) (i), 173, ജനപ്രാധിനിത്യ നിയമം123 (1) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കിറ്റുകൾ വിതരണം ചെയ്യാൻ തയ്യാറാക്കിയ സ്ഥാപന ഉടമ പ്രവീൺ ജിത്തിനെ പ്രതിയാക്കിയാണ് കേസെടുത്തത്. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി അനുഭാവികളുടെ നിർദ്ദേശപ്രകാരമാണ് കിറ്റ് തയാറാക്കിയതെന്നാണ് എഫ്ഐ ആർ. 72542 രൂപയുടെ കിറ്റുകളാണ് തയ്യാറാക്കിയതെന്നും പോലീസ് പറഞ്ഞു.
മണലൂർ മണ്ഡലത്തിൽ വിതരണം ചെയ്യുന്നതിനായാണ് കിറ്റ് തയാറാക്കിയെന്ന് ടി.എൻ. പ്രതാപൻ പരാതിപ്പെട്ടിരുന്നു. ഒളരിക്കരയിലും കിറ്റ് വിതരണം ചെയ്തതിൽ ബിജെപി പ്രാദേശിക നേതാവായ രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു.