തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം; ബംഗാളില്‍ നാളെ 15 ബൂത്തുകളില്‍ റീപോളിങ്

രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയായിരിക്കും പോളിങ് സമയം.
തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം; ബംഗാളില്‍ നാളെ 15 ബൂത്തുകളില്‍ റീപോളിങ്
Published on
Updated on

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 15 ബൂത്തുകളില്‍ റീപോളിങ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍, മഗ്രാഹത് പശ്ചിം എന്നീ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് നാളെ റീ പോളിങ്. മഗ്രഹത് പശ്ചിമിലെ 11 പോളിങ് സ്‌റ്റേഷനിലും ഡയമണ്ട് ഹാര്‍ബറിലെ നാല് പോളിങ് സ്‌റ്റേഷനുകളിലുമാണ് നാളെ റീപോളിങ് നടക്കുക.

രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയായിരിക്കും പോളിങ് സമയം. ബൂത്തുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം; ബംഗാളില്‍ നാളെ 15 ബൂത്തുകളില്‍ റീപോളിങ്
"തെരഞ്ഞെടുപ്പ് ബിൽ"; വാണിജ്യ സിലിണ്ടറുകളുടെ വില വർധനയ്‌ക്കെതിരെ രാഹുൽ ഗാന്ധി

77 മണ്ഡലങ്ങളില്‍ റീപോളിങ് വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ 15 ബൂത്തുകളിലാണ് റീപോളിങ്ങിന് അനുമതി നല്‍കിയിരിക്കുന്നത്. ഡയമണ്ട് ഹാര്‍ബര്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയുടെ മണ്ഡലമാണ്.

ഈ മണ്ഡലത്തില്‍ പലയിടങ്ങളിലും ക്രമക്കേട് നടന്നുവെന്നായിരുന്നു ബിജെപി സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് മുകളിലും സിപിഐഎം സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് മുകളിലുമായി ടേപ്പ് ഒട്ടിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ബിജെപിക്ക് വോട്ട് വീണില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് റീപോളിങ്ങിന് വഴിയൊരുങ്ങിയത്.

തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം; ബംഗാളില്‍ നാളെ 15 ബൂത്തുകളില്‍ റീപോളിങ്
പഞ്ചാബ് മുഖ്യമന്ത്രി നിയമസഭയിൽ മദ്യപിച്ച് എത്തിയെന്ന് ആരോപണം; ടെസ്റ്റിന് വിധേയമാകണമെന്ന് പ്രതിപക്ഷം
News Malayalam 24x7
newsmalayalam.com