കാർ വാങ്ങുന്നതിനേക്കാൾ അധികം ടൂവിലർ വാങ്ങുന്നവരാണ് ഇന്ത്യയിൽ എന്ന പറയാം. അതിൽ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മോട്ടോർ സൈക്കിളാണ് ഹീറോ സ്പ്ലെൻഡർ. ജിഎസ്ടി പരിഷ്കരണത്തിനു ശേഷം ഇപ്പോൾ 73,764 രൂപ എന്ന ആകർഷകമായ വിലയിൽ ലഭ്യമാണ്. എങ്കിലും ബജറ്റ് ഫ്രണ്ട്ലി ടൂവീലറുകൾ നോക്കുന്നവർക്ക് വേറെയും ഓപ്ഷനുകൾ ഉണ്ട്.
സ്പ്ലെൻഡറിനേക്കാൾ വിലകുറഞ്ഞതും എന്നാൽ കൂടുതൽ സവിശേഷതകളും മികച്ച മൈലേജും വാഗ്ദാനം ചെയ്യുന്നതുമായ 100 സിസിയിൽ മറ്റ് മോട്ടോർസൈക്കിളുകളും ഇന്ത്യൻ വിപണിയിലുണ്ട്. ഹീറോ HF ഡീലക്സ്, ബജാജ് പ്ലാറ്റിന 100, ഹോണ്ട ഷൈൻ 100,ടിവിഎസ് റേഡിയോൺ,ടിവിഎസ് സ്പോർട്ട് തുടങ്ങിയവ പരിഗണിക്കാവുന്നതാണ്.
ബജാജ് പ്ലാറ്റിന 100
7.77 bhp കരുത്തും 8.3 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 102 സിസി എഞ്ചിനും കരുത്ത് പകരുന്ന ബജാജ് പ്ലാറ്റിന 100. LED DRL, അലോയ് വീലുകൾ, 200 എംഎം ഗ്രൗണ്ട് ക്ലിയറൻസ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. സിബിഎസ് ബ്രേക്കിംഗ് സിസ്റ്റവും 11 ലിറ്റർ ഇന്ധന ടാങ്കും ഉള്ളതിനാൽ ദീർഘദൂര യാത്രയ്ക്കും ബജാജ് പ്ലാറ്റിന 100 അനുയോജ്യമാണ്. 70 കിലോമീറ്റർ/ലിറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഇതിന്റെ എക്സ്-ഷോറൂം വില 65,407 രൂപ ആണ്.
ടിവിഎസ് സ്പോർട്ട്
സ്പ്ലെൻഡർ പോലുള്ള ഒരു ബൈക്കിൽ കൂടുതൽ സ്പോർട്ടിയർ ടച്ച് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ടിവിഎസ് സ്പോർട്ട് ഒരു മികച്ച ഓപ്ഷനാണ്. 8.18 ബിഎച്ച്പിയും 8.3 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 109.7 സിസി എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഇന്ധനക്ഷമത ഏകദേശം 70 കിലോമീറ്റർ/ലിറ്ററാണ്യുഎസ്ബി ചാർജിംഗ് പോർട്ട്, എസ്ബിടി ബ്രേക്കിംഗ് സിസ്റ്റം, ഡിജിറ്റൽ-അനലോഗ് ക്ലസ്റ്റർ തുടങ്ങിയ സവിശേഷതകളുള്ള ഈ ബൈക്ക് , ഇതിന്റെ വില 58,200 രൂപയാണ് എക്സ്-ഷോറൂം വില.
ഹോണ്ട ഷൈൻ 100
63,191 രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില. കോമ്പി ബ്രേക്കിംഗ് സിസ്റ്റം (CBS), ഒരു അനലോഗ് മീറ്റർ, 9 ലിറ്റർ ഇന്ധന ടാങ്ക് എന്നിവ സവിശേഷതകളിൽ ഉൾപ്പെടുന്നു. 7.38 bhp കരുത്തും 8.05 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 98.98cc എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഇത് 55–60 km/l ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ 168 എംഎം ഗ്രൗണ്ട് ക്ലിയറൻസും 786 എംഎം സീറ്റ് ഉയരവും നഗരത്തിലും, ഗ്രാമത്തിലും ഒരു പോലെ സഞ്ചാരയോഗ്യമാണ്.
ഹീറോ HF ഡീലക്സ്
ഹീറോ HF ഡീലക്‌സിനെ സ്‌പ്ലെൻഡറിന്റെ വിലകുറഞ്ഞ പതിപ്പായി കണക്കാക്കാം. 7.91 bhp കരുത്തും 8.05 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 97.2cc എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഇത് ഏകദേശം 70 km/l മൈലേജ് വാഗ്ദാനം ചെയ്യുന്നു. 58,020 രൂപയാണ് എക്സ്-ഷോറൂം വില. ഇന്ധനം ലാഭിക്കാൻ സഹായിക്കുന്ന i3S (ഐഡിൽ സ്റ്റോപ്പ്-സ്റ്റാർട്ട്) സാങ്കേതികവിദ്യ ഹീറോ HF ഡീലക്സിൽ ഉൾപ്പെടുന്നു. 165mm ഗ്രൗണ്ട് ക്ലിയറൻസും സുഖപ്രദമായ സീറ്റിംഗും ഇതിലുണ്ട്.
ടിവിഎസ് റേഡിയോൺ
പ്രീമിയം ലുക്കിൽ ഏറെ സവിശേഷതകളുളള മോഡലാണ് സ്പ്ലെൻഡറിന് നേരിട്ടുള്ള എതിരാളിയാണ് ടിവിഎസ് റേഡിയോൺ. 8.08 ബിഎച്ച്പിയും 8.7 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 109.7 സിസി എഞ്ചിനാണ് ടിവിഎസ് റേഡിയോണിന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ ഏകദേശം 68.6 കിലോമീറ്റർ/ലിറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.റിവേഴ്‌സ് എൽസിഡി ഡിസ്‌പ്ലേ, യുഎസ്ബി ചാർജർ, സൈഡ്-സ്റ്റാൻഡ്, ലോ ബാറ്ററി ഇൻഡിക്കേറ്റർ തുടങ്ങിയ സവിശേഷതകളോടെയാണ് റേഡിയൻ വരുന്നത്. 66,300 രൂപയാണ് എക്സ്-ഷോറൂം വില.