അഞ്ച് പേർക്ക് ഗ്രാന്‍ഡായി വിസ്തരിച്ച് ഇരുന്നുപോകാന്‍ സാധിക്കുന്ന കാർ. അതാണ് മാരുതി സുസുകിയുടെ ഗ്രാന്‍ഡ് വിറ്റാര. ഇരുന്ന് പോകാനുള്ള സൗകര്യം മാത്രമല്ല വലിയ എസ്‌യുവികളിലും മൈലേജും ഈ വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. സ്ട്രോങ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ സ്പോർട് യൂട്ടിലിറ്റി കാർ വാങ്ങാന്‍ ഇനി അധികം കാരണങ്ങള്‍ വേണ്ടല്ലോ.
പക്ഷേ, ഇന്ത്യക്കാരെ സംബന്ധിച്ച് എന്ത് വലിയ ഫീച്ചർ അവതരിപ്പിച്ചാലും കാര്യമായി കണക്കാക്കുന്ന ഒരു ഘടകം വാഹനത്തിന്റെ വിലയാണ്. മാനംമുട്ടെ പ്രൈസ് റേഞ്ച് വെച്ച് ഇന്ത്യന്‍ മാർക്കറ്റ് കീഴടക്കാന്‍ ഒരു വാഹന നിർമാതാക്കള്‍ക്കും സാധിക്കില്ല. അവിടെയാണ് മാരുതി ഇന്ത്യക്കാരുടെ ജനപ്രിയ വാഹന നിർമാതാക്കളാകുന്നത്.
2025 ജൂലൈ മാസത്തിൽ ഗ്രാൻഡ് വിറ്റാര വാങ്ങാൻ എത്തുന്നവർക്ക് മരുതി ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട്. മറ്റൊന്നുമല്ല, 1.85 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ഓഫറുകളുമായാണ് ഡീലർമാർ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് . 2024 മോഡലുകള്‍ക്കാണ് ഈ ഓഫർ ലഭ്യമാകുക. 70,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, 35,000 രൂപ വരെ എക്സ്റ്റൻഡഡ് വാറന്റി, 80,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് എന്നിവ ഉൾപ്പെടെയാണിത്.
2024 മോഡല്‍ ഗ്രാൻഡ് വിറ്റാര പെട്രോൾ വേരിയന്റുകൾക്ക്, പരമാവധി 1.65 ലക്ഷം രൂപ വരെ ഡിസ്കൗണ്ട് ആണ് ലഭിക്കുക. 57,900 രൂപ വരെ വിലയുള്ള ഡൊമിനിയൻ എഡിഷൻ ആക്‌സസറികറികളും ലഭ്യമാകും. ഗ്രാൻഡ് വിറ്റാര സിഎന്‍ജി വാങ്ങുന്നവർക്ക് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും.
2025 മോഡല്‍ ഗ്രാൻഡ് വിറ്റാരയുടെ, സ്ട്രോങ് ഹൈബ്രിഡുകൾക്ക് 1.45 ലക്ഷം രൂപ വരെയും പെട്രോൾ വേരിയന്റുകൾക്ക് ഒരു ലക്ഷം രൂപ വരെയും ആനുകൂല്യങ്ങളാണ് ലഭിക്കുക. പെട്രോൾ വേരിയന്റുകൾക്കൊപ്പം 57,900 രൂപ വരെ വിലയുള്ള ഡൊമിനിയൻ എഡിഷൻ ആക്‌സസറി ബണ്ടിലും ലഭിക്കും. ഗ്രാൻഡ് വിറ്റാര സിഎന്‍ജിക്ക്, 2024 മോഡലിന് സമാനമായ ഓഫറുകളുണ്ട്.
ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, എംജി ആസ്റ്റർ, ടാറ്റ കർവ്വ്, ഫോക്‌സ്‌വാഗൺ ടൈഗൺ എന്നിവയുടെ പ്രധാന എതിരാളിയായ ഗ്രാന്‍ഡ് വിറ്റയ്ക്ക് നിലവിൽ 11.42 ലക്ഷം മുതൽ 20.52 ലക്ഷം രൂപ വരെയാണ് വില.