

അബുദബി: ലോഞ്ചിന് തൊട്ടു മുമ്പായി ആരാധകരെ ഞെട്ടിച്ച് ടാറ്റ സിയേറ ഇവി. അബുദബിയിലെ താല്‍ മൊറീബ് മരുഭൂമിയില്‍ മണലാരണ്യത്തിലൂടെ അനായാസം നീങ്ങിയായിരുന്നു ഇക്കുറി ടാറ്റ ഇവിയുടെ പരീക്ഷണം. നേരത്തെ ഹാരിയര്‍ ഇവി ചെങ്കുത്തായതും അപകടം നിറഞ്ഞതുമായ ആനപ്പാറയിലെ കയറ്റം കയറിയത് നെഞ്ചിടിപ്പോടെ കണ്ടു നിന്ന പ്രേക്ഷകരിലേക്കാണ് പുതിയ സിയേറ ഇവി പുത്തന്‍ ഫീച്ചറുകളുമായി മരുഭൂമിയിലെ മണ്‍കൂന കയറിയത്.
ചൂടും പൊടിക്കാറ്റു ചൂടുമടക്കം പ്രതികൂല കാലാവസ്ഥയില്‍ മറ്റു ഓഫ് റോഡ് വാഹനങ്ങള്‍ക്ക് വരെ കാലിടറുന്നിടത്ത് നിന്നാണ് സിയേറ എല്ലാ പ്രതിസന്ധികളെയും വകഞ്ഞ് മാറ്റി മണ്‍കൂന കയറിയത്. ടാറ്റയുടെ പ്രമോഷന്‍ വീഡിയോ ഇതിനകം നിരവധി പേരാണ് കണ്ടത്.
ഓഫ് റോഡ് പോകാനുള്ള വണ്ടിയുടെ കഴിവ് മാത്രമല്ല, സിയേറയുടെ പുതിയ പ്രൊഡക്ഷന്‍ സ്‌പെക്കും വീഡിയോയിലൂടെ കാണിക്കുന്നുണ്ട്. ജൂണ്‍ 30നാണ് വണ്ടി ലോഞ്ച് ആകുന്നത്.
മരുഭൂമിയില്‍ 50 ഡിഗ്രി സെല്‍ഷ്യസ് ആണ് ചൂട്. മണ്‍കൂനയുടെ മുകളില്‍ അത് 60 ഡിഗ്രി വരെ മറികടക്കും. ഈ കാലാവസ്ഥയിൽ വാഹനത്തിന്റെ കാര്യക്ഷമത കൂടി കാണിക്കുന്നതായിരുന്നു വീഡിയോ.
റൂബ് അല്‍ ഖാലിയുടെ ഭാഗമായ ലിവ മരുഭൂമിയിലെ കയറ്റമാണ് വാഹനം കയറിയത്. ഹാരിയര്‍ ഇവിക്ക് നല്‍കിയതിന് സമാനമായി സിയേറയിലും ടെറൈന്‍ മോഡ് ഉണ്ട്. കയറ്റം കയറുമ്പോള്‍ വാഹനം സാന്‍ഡ് മോഡിലേക്ക് മാറ്റുന്നുണ്ട്. അതായത് വിവിധ കാലാവസ്ഥയിലും പരിതസ്ഥിതിയിലും ഓടിക്കാന്‍ സാധിക്കുന്ന മോഡുകള്‍ വാഹനത്തില്‍ നല്‍കിയിട്ടുള്ളതായി കാണാം.
കയറ്റം പകുതി വഴിയില്‍ വച്ച് പതുക്കെയാകുമ്പോള്‍ വണ്ട് ബൂസ്റ്റ് മോഡിലേക്ക് മാറ്റുകയും അനായാസമായി കയറുന്നതും വീഡിയോയില്‍ കാണാം. കുഴികളിലോ ഇത്തരം മണലാരണ്യങ്ങളില്‍ നിന്നോ പുറത്തുകടക്കാന്‍ ഡ്രൈവര്‍മാരെ സഹായിക്കാന്‍ ബൂസ്റ്റ് മോഡിന് സാധിക്കും. ക്വാഡ് വീല്‍ ഡ്രൈവിനൊപ്പം ഡുവല്‍ മോട്ടോറും ലഭിക്കുന്ന സിയേറയെ മകിച്ച ഇലക്ട്രിക് എസ്‌യുവി എന്നതിലേക്ക് എത്തിക്കുന്നു.