വീണ്ടും ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ആമസോൺ; ഇത്തവണ ജോലി നഷ്ടമാവുക 30000 ത്തോളം പേർക്ക്

ചൊവ്വാഴ്ച മുതൽ ഇത് സംബന്ധിച്ച മെയിലുകൾ ജീവനക്കാർക്ക് ലഭിച്ചു തുടങ്ങും
വീണ്ടും ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ആമസോൺ; ഇത്തവണ ജോലി നഷ്ടമാവുക 30000 ത്തോളം പേർക്ക്
Image: freepik
Published on

30,000 ത്തോളം ജീവനക്കാരെ വെട്ടിക്കുറയ്ക്കാനൊരുങ്ങി ആമസോൺ. ചൊവ്വാഴ്ച മുതൽ ഇത് സംബന്ധിച്ച മെയിലുകൾ ജീവനക്കാർക്ക് ലഭിച്ചു തുടങ്ങും. പാൻഡെമിക്കിക് സമയത്ത് നടത്തിയ അധിക നിയമനങ്ങൾ കുറയ്ക്കുന്നതിൻ്റെയും ചെലവ് കുറയ്ക്കുന്നതിൻ്റെയും ഭാഗമായാണ് പിരിച്ചുവിടലെന്നാണ് സൂചന.

ആമസോണിന്റെ 1.55 ദശലക്ഷം വരുന്ന ജീവനക്കാരുടെ വളരെ ചെറിയ ശതമാനം മാത്രമേ പിരിച്ചുവിടുന്നുള്ളുവെങ്കിലും പക്ഷേ അതിന്റെ ഏകദേശം 350,000 വരുന്ന കോർപറേറ്റ് ജീവനക്കാരുടെ ഏകദേശം 10 ശതമാനമാണിത്. 2022 അവസാനത്തോടെ ഏകദേശം 27,000 പേരെ പിരിച്ചു വിട്ടതിന് ശേഷം ആമസോൺ നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്.

വീണ്ടും ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ആമസോൺ; ഇത്തവണ ജോലി നഷ്ടമാവുക 30000 ത്തോളം പേർക്ക്
1 ട്രില്യൺ ഡോളർ ശമ്പളം കിട്ടിയില്ലെങ്കിൽ ടെസ്‌ല വിടും; ഭീഷണിയുമായി ഇലോൺ മസ്ക്

കഴിഞ്ഞ രണ്ട് വർഷത്തിനിടെ പല വിഭാഗങ്ങളിലായി ആമസോൺ ജോലിക്കാരെ ചെറിയ തോതിൽ വെട്ടിക്കുറച്ചു വരികയാണ്. ഈ ആഴ്ച പിരിച്ചു വിടൽ ആരംഭിക്കുന്നതോടെ ഹ്യൂമൻ റിസോഴ്സ്, ഓപ്പറേഷൻസ്, ഡിവൈസസ് ആൻഡ് സർവീസസ് സേവനങ്ങൾ, ആമസോൺ വെബ് സേവനങ്ങൾ എന്നിവുൾപ്പടെയുള്ള വിഭാഗങ്ങളെ ബാധിച്ചേക്കുമെന്നാണ് വിവരം.

എഐയുടെ കൂടുതൽ സാധ്യതകൾ പരിശോധിക്കുന്നതിലൂടെ കൂടുതൽ തൊഴിലുകൾ നഷ്ടപ്പെടാൻ സാധ്യതയുള്ളതായി സിഇഒ ജാസി ജൂണിൽ വ്യക്തമാക്കിയിരുന്നു. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ എഐ കൂടുതല്‍ ഉപകാരപ്പെടുമെന്ന് ആമസോണ്‍ തിരിച്ചറിഞ്ഞതിൻ്റെ സൂചനയാണ് ഈ നീക്കമെന്ന് ഈ മാർക്കറ്റർ അനലിസ്റ്റ് സ്കൈ കാനവിസും അഭിപ്രായപ്പെട്ടിരുന്നു.

വീണ്ടും ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ആമസോൺ; ഇത്തവണ ജോലി നഷ്ടമാവുക 30000 ത്തോളം പേർക്ക്
അറുപതാം വർഷത്തിൽ ഉയർന്ന ലാഭവിഹിതം നൽകി എച്ച്എൽഎൽ; 69.53 കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറി

അതേസമയം, മറ്റൊരു വലിയ അവധിക്കാല വിൽപ്പന ലക്ഷ്യമാക്കി മുൻ വർഷങ്ങളിലേതുപോലെ സ്റ്റാഫ് വെയർഹൗസുകളെ സഹായിക്കുന്നതിനായി 250,000 സീസണൽ ജോലികൾ ലഭ്യമാക്കാനും ആമസോൺ പദ്ധതിയിടുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com