സന്തോഷത്തിനും സമാധാനത്തിനും എത്ര രൂപ വേണം; സോഫ്റ്റ് ലൈഫ് ടാക്സ് പോക്കറ്റ് കാലിയാക്കുമോ?

ലൈഫ് സുഖകരമാക്കാൻ വേണ്ടി നമ്മൾ പോക്കറ്റിൽ നിന്ന് ചെലവാക്കുന്ന തുകയുടെ കണക്കെന്നും സോഫ്റ്റ് ലൈഫ് ടാക്സിനെ പറയാം
പ്രതീകാത്മക ചിത്രം
Source: Social Media
Published on
Updated on

സ്ട്രെസ് ഇല്ലാത്ത ജീവിതം, പീസ്ഫുൾ ലിവിംഗ്, കംഫർട്ടിന് ഫസ്റ്റ് പ്രിഫറൻസ് ഓർക്കുമ്പോൾ തന്നെ എന്തൊരു സുഖമായിരിക്കും. ഇതാണ് സോഫ്റ്റ് ലൈഫ് ടാക്സ്. സന്തോഷമായും സമാധാനമായും ജീവിക്കാനുള്ള വില. അതായത് നമ്മുടെ മനസിന് ആശ്വാസം തരുന്ന കാര്യങ്ങൾക്ക് നമ്മൾ പണം ചെലവഴിക്കുന്ന രീതി.

പ്രതീകാത്മക ചിത്രം
"മലയാളി പവർ ഡാ.."; പ്രേമദാസ സ്റ്റേഡിയത്തെ ഇളക്കിമറിച്ച് ഹനുമാൻകൈൻഡ്!

സോഫ്റ്റ് ലൈഫ് ടാക്സ്. ഇതൊരു എക്കണോമിക് ടെക്സ്റ്റ് ബുക് ടേം ഒന്നും അല്ല. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ഉണ്ടായി വന്ന ഒരു കൺസപ്റ്റ് മാത്രം. അടിസ്ഥാന ആവശ്യങ്ങൾക്ക് അപ്പുറം ജീവിതം മാനസികാരോഗ്യം കൂടി തേടുന്ന കാലമാണ്. ജീവിതം സുഖകരമാക്കാൻ വേണ്ടി നമ്മൾ നമ്മുടെ പോക്കറ്റിൽ നിന്ന് ചെലവാക്കുന്ന തുകയുടെ കണക്കെന്നും സോഫ്റ്റ് ലൈഫ് ടാക്സിനെ പറയാം.

പുറത്തുനിന്നുള്ള ഭക്ഷണം, സൗകര്യപ്രദമായ യാത്രയ്ക്ക് ഊബർ സർവീസുകൾ, ഉല്ലാസ യാത്രകൾ ഫിറ്റ്നസ്, മെഡിറ്റേഷൻ, സ്പാകൾ, സ്കിൻ കെയർ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നതാണ് സോഫ്റ്റ് ലൈഫ് ടാക്സ്. “Peace is expensive” അതുകൊണ്ട് ആവശ്യമില്ലാതെ കാശ് കളയുന്നത് സേവിംഗ്സ് കുറയ്ക്കും എന്നതരത്തിലെല്ലാം സോഷ്യൽ മീഡിയയിലും മറ്റും ഇതിനെതിരെ ചർച്ചകൾ ഉയരുന്നുണ്ട്.

തിരക്കേറിയ ജീവിതത്തിൽ ഒരു സ്ട്രെസ് റിലീഫ് എന്നതിനെ പരിഗണിക്കാൻ തയ്യാറാകതെ പോയാൽ അത് കടുത്ത മാനസിക സംഘർഷമാകും സമ്മാനിക്കുക. അതുമൂലം നമുക്കുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് അധികമാരും അലോചിക്കാറില്ല. കൃത്യമായ ഫിനാൻഷ്യൽ പ്ലാനിംഗ് നടത്തി, അതിൽ അൽപ്പം പണം നമ്മുടെ സന്തോഷങ്ങൾക്കായി മാറ്റിവയ്ക്കുക എന്നു മാത്രം.

പ്രതീകാത്മക ചിത്രം
മൊത്തമൊരു 'എഐ കാരിക്കേച്ചർ' മയം... സോഷ്യൽ മീഡിയ തൂക്കി പുത്തൻ ട്രെൻഡ് !

ഇതിനൊക്കെ കാശ് കളയണമോയെന്ന് ആലോചിച്ച് നെഗറ്റീവ് അടിക്കേണ്ടതില്ല. ജീവിതമാണ്. അത് ഒന്നേയുള്ളൂ, ലോണടച്ചും, ഓടിപ്പാഞ്ഞുമൊക്കെ തീരുന്നതിനിടയിൽ അൽപ്പം കാശ് സ്വയം സന്തോഷിപ്പിക്കാൻ ചെലവാക്കുന്നതിൽ തെറ്റില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പിന്നെ ഫിനാൻഷ്യൽ പ്ലാനിങ്ങും വളരെ പ്രധാനമാണ്. അതുകൊണ്ട് പോക്കറ്റ് കാലിയാക്കുന്ന തരത്തിലല്ല സെൽഫ് കെയർ നടത്തേണ്ടത് എന്നു കൂടി ഓർക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com