ഒരു മുട്ടയ്ക്ക് 8 രൂപ! കേരളത്തിൽ വില കുതിക്കുന്നു; നാടൻ മുട്ടയ്ക്ക് 12 രൂപ

കാലിത്തീറ്റയുടെ വിലവര്‍ധനവും ഉത്തരേന്ത്യയില്‍ ആവശ്യകത കൂടിയതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. വില ഇനിയും കൂടിയേക്കും
കേരളത്തിൽ കോഴിമുട്ടയ്ക്ക് വില കൂടുന്നു
ചില്ലറ വിപണിയില്‍ ഒരു മുട്ടയ്ക്ക് 8 രൂപ നല്‍കണം
Published on: 
Updated on: 

കോഴിക്കോട്: സംസ്ഥാനത്ത് കോഴിമുട്ട വില കുതിച്ചുയരുന്നു. 5 രൂപ 20 പൈസയായിരുന്ന ഒരു കോഴിമുട്ടയുടെ മൊത്തവില 7 രൂപ 50 പൈസയായി വര്‍ധിച്ചു. ചില്ലറ വിപണിയില്‍ വില 8 രൂപയിലെത്തി. കാലിത്തീറ്റയുടെ വിലവര്‍ധനവും ഉത്തരേന്ത്യയില്‍ ആവശ്യകത കൂടിയതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. വരും ദിവസങ്ങളിലും വില ഉയര്‍ന്നേക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.

അഞ്ച് രൂപ 20 പൈസയായിരുന്ന കോഴിമുട്ടയുടെ മൊത്തവിലയാണ് കുത്തനെ ഉയര്‍ന്ന് ഇപ്പോള്‍ 7 രൂപ 50 പൈസയിലെത്തിയത്. ഇതോടെ ചില്ലറ വിപണിയില്‍ ഒരു മുട്ടയ്ക്ക് 8 രൂപ നല്‍കണം. നാടന്‍ മുട്ടയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ ഒരു നാടന്‍ മുട്ടയ്ക്ക് 12 രൂപയാണ് ഈടാക്കുന്നത്.

കേരളത്തിൽ കോഴിമുട്ടയ്ക്ക് വില കൂടുന്നു
ചിക്കനും മുട്ടയും മാറി നിൽക്കും! ഈ ചീസ് പ്രോട്ടീൻ്റെ കലവറ തന്നെ

ഉല്‍പ്പാദനച്ചെലവിലുണ്ടായ വര്‍ധനവും ആവശ്യക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോഴിത്തീറ്റയുടെ പ്രധാന അസംസ്‌കൃത വസ്തുക്കളായ ചോളം, സോയ എന്നിവയുടെ വില ഉയര്‍ന്നത് ഉല്‍പ്പാദനച്ചെലവിനെയും ബാധിച്ചു. അതേസമയം ഉത്തരേന്ത്യയില്‍ തണുപ്പുകാലം ആരംഭിച്ചതോടെ മുട്ടയുടെ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. ഇതോടെ ഉത്തരേന്ത്യന്‍ വിപണിയിലേക്കുള്ള വിതരണത്തിന് മുന്‍ഗണന ലഭിക്കുന്നതും കേരളത്തിലെ ലഭ്യതയെ ബാധിക്കുന്നുണ്ട്.

കേരളത്തിൽ കോഴിമുട്ടയ്ക്ക് വില കൂടുന്നു
ദി ടീ സ്റ്റോറി... ചായ കുടിച്ചും ആരോ​ഗ്യം സെറ്റാക്കാം!

വിലക്കയറ്റത്തിന്റെ ആഘാതം സാധാരണക്കാരില്‍ മാത്രം ഒതുങ്ങുന്നില്ല. ഹോട്ടലുകള്‍, തട്ടുകടകള്‍, ബേക്കറികള്‍ എന്നിവയും പ്രതിസന്ധിയിലാണ്. മുട്ട വിഭവങ്ങളുടെയും കേക്കുകളടക്കമുള്ള ബേക്കറി ഉല്‍പ്പന്നങ്ങളുടെയും നിര്‍മാണച്ചെലവ് ഉയരുകയാണ്. മറ്റു നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം മുട്ടയ്ക്കും വില ഉയരുമ്പോള്‍ സാധാരണക്കാരന്റെ കുടുംബബജറ്റാണ് വീണ്ടും പ്രതിസന്ധിയിലാകുന്നത്. വിലക്കയറ്റം എവിടെ അവസാനിക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍