വീട്ടിൽ ബോധരഹിതനായി വീണു; നടൻ ഗോവിന്ദ ആശുപത്രിയിൽ

ഗോവിന്ദയുടെ സുഹൃത്തും നിയമ ഉപദേഷ്ടാവുമായ ലളിത് ബിൻഡാലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്
ഗോവിന്ദ
ഗോവിന്ദSource: Facebook
Published on

മുംബൈ: ചൊവ്വാഴ്ച രാത്രിയിൽ വീട്ടിൽ വെച്ച് ബോധരഹിതനായതിനെ തുടർന്ന് നടൻ ഗോവിന്ദയെ സബർബൻ ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോവിന്ദയുടെ സുഹൃത്തും നിയമ ഉപദേഷ്ടാവുമായ ലളിത് ബിൻഡാലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

നടന് ടെലിഫോണിൽ കൺസൾട്ടേഷൻ നൽകി മരുന്ന് നൽകിയ ശേഷമായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഗോവിന്ദ
അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന 'ഖജുരാഹോ ഡ്രീംസ്' ഡിസംബർ 5ന് തിയേറ്ററുകളിൽ

ഒരു ഡോക്ടറെ കൺസൾട്ട് ചെയ്ത ശേഷമാണ് നടന് മരുന്ന് നൽകിയതെന്നും പുലർച്ചെ ഒരു മണിയോടെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ബിൻഡാൽ എൻഡിടിവിയോട് വെളിപ്പെടുത്തി. അതേസമയം, ഗോവിന്ദയുടെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ബിൻഡാൽ വെളിപ്പെടുത്തിയില്ല.

ഗോവിന്ദ
"പേടിപ്പിക്കുന്നത് പ്രേതമല്ല; ഡീയസ് ഈറെ ഒരു തെറാപ്പി പോലെ തോന്നി"; അനുഭവം പങ്കുവെച്ച് ഡോക്ടര്‍

ഗോവിന്ദയെ നിരവധി പരിശോധനകൾക്ക് വിധേയനാക്കിയെന്നും റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും ബിൻഡാൽ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com