അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന 'ഖജുരാഹോ ഡ്രീംസ്' ഡിസംബർ 5ന് തിയേറ്ററുകളിൽ

യൂത്തിനെ ഏറെ ആകർഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളുമായി എത്തുന്നതാണ് ചിത്രമെന്നാണ് സൂചന.
khajuraho dreams Movie
'ഖജുരാഹോ ഡ്രീംസ്' പോസ്റ്റർ
Published on

കൊച്ചി: അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിലെത്തുന്ന 'ഖജുരാഹോ ഡ്രീംസ്' റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്ത്. ചിത്രം ഡിസംബർ 5ന് തിയേറ്ററുകളിലെത്തും. യൂത്തിനെ ഏറെ ആകർഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളുമായി എത്തുന്നതാണ് ചിത്രമെന്നാണ് സൂചന. പുതിയ പോസ്റ്ററും അത് അടിവരയിടുന്നതാണ്.

ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം.കെ. നാസർ നിർമിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് സേതുവാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസ് മുഖേന ആശിർവാദ് റിലീസാണ് ഈ സിനിമ പ്രദർശനത്തിന് എത്തിക്കുന്നത്.

പുരാതന ചുവർ ചിത്രങ്ങൾ നിറഞ്ഞ ക്ഷേത്ര നഗരമായി പേരുകേട്ട ഖജുരാവോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും തുടർന്നുള്ള ആകസ്മികമായ സംഭവങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്. നർമ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം മാറുന്ന കാലഘട്ടത്തിലെ യുവതയുടെ ലോകമാണ് തുറന്നു കാണിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍.

khajuraho dreams Movie
"മുൻകാല നടൻ എം.കെ. ത്യാഗരാജ ഭാഗവതരെ അപമാനിക്കുന്നു"; 'കാന്ത'യുടെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശീനാഥ് ഭാസി എന്നിവർക്കൊപ്പം ധ്രുവൻ, അതിഥി രവി, ചന്തുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജോണി ആന്‍റണി, സോഹൻ സീനുലാൽ: സാദിഖ്, വർഷാ വിശ്വനാഥ്, നേഹാ സക്സേനാ, നസീർ ഖാൻ, അശോക് എന്നിവരും ചിത്രത്തിലുണ്ട്. സരേഗമയാണ് മ്യൂസിക് പാർട്നർ.

പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്, പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ.എം, ഛായാഗ്രഹണം പ്രദീപ് നായർ, എഡിറ്റിംഗ് ലിജോ പോൾ, കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ, ഗാനരചന ഹരിനാരായണൻ, മേക്കപ്പ് സജി കട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ സിൻജോ ഒറ്റത്തെക്കൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ചാക്കോ കാഞ്ഞൂപ്പറമ്പൻ, ഫിനാൻസ് കൺട്രോളർ സന്തോഷ് കരമന, സൗണ്ട് ഡിസൈൻ അരുൺ രാമവർമ, സൗണ്ട് മിക്സിങ് ജിജു ടി ബ്രൂസ്, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ, സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈൻസ് ആന്‍റണി സ്റ്റീഫൻ, പിആർഒ വാഴൂർ ജോസ്, പിആർ ആൻഡ് മാർക്കറ്റിങ് ആതിര ദിൽജിത്ത്.

khajuraho dreams Movie
"പേടിപ്പിക്കുന്നത് പ്രേതമല്ല; ഡീയസ് ഈറെ ഒരു തെറാപ്പി പോലെ തോന്നി"; അനുഭവം പങ്കുവെച്ച് ഡോക്ടര്‍

Related Stories

No stories found.
News Malayalam 24x7
newsmalayalam.com