"പേടിപ്പിക്കുന്നത് പ്രേതമല്ല; ഡീയസ് ഈറെ ഒരു തെറാപ്പി പോലെ തോന്നി"; അനുഭവം പങ്കുവെച്ച് ഡോക്ടര്‍

സ്‌നേഹത്തെയും അതിജീവനത്തെയും ആഘോഷിക്കുന്ന ഒരു സൈക്കോളജിക്കല്‍ ഹൊറര്‍ സിനിമയായിട്ടാണ് അനുഭവപ്പെട്ടതെന്നും ഡോക്ടറുടെ വാക്കുകള്‍
"പേടിപ്പിക്കുന്നത് പ്രേതമല്ല; ഡീയസ് ഈറെ ഒരു തെറാപ്പി പോലെ തോന്നി"; അനുഭവം പങ്കുവെച്ച് ഡോക്ടര്‍
Published on

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ രാഹുല്‍ സദാശിവന്‍ ചിത്രം 'ഡീയസ് ഈറെ' തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രായഭേദമന്യേ ഏവരും ഈ ഹൊറര്‍ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു എന്നാണ് തിയേറ്ററുകളിലെ തിരക്ക് സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട ശേഷം ഒരു ഡോക്ടര്‍ തന്റെ ബ്ലോഗില്‍ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഡോ. പ്രമാശ സാരംഗ മനോജ് ആണ് ചിത്രത്തെ കുറിച്ചുള്ള നിരൂപണം പങ്കുവെച്ചിരിക്കുന്നത്.

ഇതൊരു സാധാരണ ഹൊറര്‍ സിനിമയല്ല, ജംപ് സ്‌കെയറിട്ട് പേടിപ്പിക്കുന്ന പരിപാടിയല്ല, ഇത് നമ്മളെ അസ്വസ്ഥതപ്പെടുത്തും, നമ്മെ പേടിപ്പെടുത്താന്‍ നമ്മുടെ മനസ്സാക്ഷി മാത്രം മതിയെന്ന് ഓര്‍മ്മപ്പെടുത്തും, കുറ്റബോധത്തിന്റെ ഭാരം അനുഭവവേദ്യമാക്കും, സിനിമ അവസാനിക്കുമ്പോള്‍ മനസ്സാക്ഷിയുടെ പതുക്കെയുള്ളൊരു നീറ്റലുണ്ടാകും, ഡോക്ടര്‍ സിനിമയെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.

"പേടിപ്പിക്കുന്നത് പ്രേതമല്ല; ഡീയസ് ഈറെ ഒരു തെറാപ്പി പോലെ തോന്നി"; അനുഭവം പങ്കുവെച്ച് ഡോക്ടര്‍
"മുൻകാല നടൻ എം.കെ. ത്യാഗരാജ ഭാഗവതരെ അപമാനിക്കുന്നു"; 'കാന്ത'യുടെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ഏറെ നാളുകള്‍ക്ക് ശേഷമാണ് താന്‍ തിയേറ്ററിലെത്തി ഒരു സിനിമ കണ്ടതെന്നും അങ്ങനെ ഇപ്പോള്‍ കാണാന്‍ കഴിഞ്ഞ 'ഡീയസ് ഈറെ' സ്‌നേഹത്തെയും അതിജീവനത്തെയും ആഘോഷിക്കുന്ന ഒരു സൈക്കോളജിക്കല്‍ ഹൊറര്‍ സിനിമയായിട്ടാണ് അനുഭവപ്പെട്ടതെന്നും ഡോക്ടറുടെ വാക്കുകള്‍. മനസ്സിലെ ദുഃഖങ്ങള്‍, ആവശ്യമില്ലാത്ത ഒട്ടേറെ പ്രശ്‌നങ്ങള്‍ തുടങ്ങിയ ചില പിശാചുക്കളെ പുറത്താക്കാന്‍ ഡീയസ് ഈറെ സഹായിച്ചു. ആദ്യ ഫ്രെയിം കണ്ടപ്പോഴേ ഇതൊരു സാധാരണ ഹൊറര്‍ സിനിമയല്ല എന്ന് വ്യക്തമായിരുന്നു. അതിസങ്കീര്‍ണ്ണമായൊരു ഭീതി ഉളവാക്കുന്നൊരു ചിത്രമാണിത്. ഒരുതരം തെറാപ്പി സെഷന്‍ പോലെയാണ് രാഹുല്‍ സദാശിവന്‍ ചിത്രം ഒരുക്കിയിട്ടുള്ളത്. ഇത് നമ്മെ അസ്വസ്ഥതപ്പെടുത്തുമെന്ന് തീര്‍ച്ചയാണ്.

"പേടിപ്പിക്കുന്നത് പ്രേതമല്ല; ഡീയസ് ഈറെ ഒരു തെറാപ്പി പോലെ തോന്നി"; അനുഭവം പങ്കുവെച്ച് ഡോക്ടര്‍
വരാനിരിക്കുന്നത് വമ്പന്‍ റിലീസുകള്‍; ഈ വാരം ഒടിടി ഹൗസ്ഫുള്‍

രോഹന്‍ എന്ന കഥാപാത്രം പ്രണവിന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. അയാളുടെ വീട് ക്ലോസ്ട്രോഫോബിയ നല്‍കുന്ന കുറ്റബോധത്തിന്റെ അറയായി മാറുന്നതായി നമുക്ക് തോന്നും. പേടിപ്പെടുത്താന്‍ ഒരു മനസ്സാക്ഷി മാത്രം മതി എന്ന് പറഞ്ഞുവയ്ക്കുകയാണ് ഡീയസ് ഈറെ. സ്വന്തം മനസ്സാക്ഷിയുടെ ശബ്ദമാണ് ചിത്രം തുറന്നുകാണിക്കുന്നത്. സത്യം പറഞ്ഞാല്‍, കുറ്റബോധത്തിന് ഒരു 'സറൗണ്ട് സൗണ്ട്' ഉണ്ടെങ്കില്‍, അത് ഇതായിരിക്കും.

സിനിമയില്‍ ക്രിസ്റ്റോ സേവ്യറിന്റെ സംഗീതം ശരിക്കും അമ്പരപ്പിച്ചു. സംഗീതം സിനിമയോടൊപ്പം ചേരുകയല്ല, അത് സിനിമയോടൊപ്പം ശ്വസിക്കുന്നതായാണ് അനുഭവപ്പെട്ടത്. അമ്മയും മകനുമായുള്ള രംഗങ്ങളൊക്കെ ഹൃദയഭേദകമാംവിധം വാത്സല്യമുള്ളതും എന്നാല്‍ ഭയപ്പെടുത്തുന്ന രീതിയില്‍ യാഥാര്‍ത്ഥ്യബോധമുള്ളതുമായിരുന്നു.

"പേടിപ്പിക്കുന്നത് പ്രേതമല്ല; ഡീയസ് ഈറെ ഒരു തെറാപ്പി പോലെ തോന്നി"; അനുഭവം പങ്കുവെച്ച് ഡോക്ടര്‍
"നീ ലാലിന്റെ ചക്കരക്കുട്ടൻ തന്നെ, അൽ പാച്ചിനോയെ ഓർത്തുപോയി"; അഭിനന്ദിച്ച് ഭദ്രൻ

ഷെഹ്നാദ് ജലാലിന്റെ ക്യാമറ കാഴ്ചകളും മനോഹരമായിരുന്നു. പ്രണവ് മോഹന്‍ലാലിന്റെ പ്രകടനം മിനിമലിസത്തിന്റെ ഏറ്റവും മികച്ച രൂപമാണ്. അവന്റെ ഭയം ശബ്ദമുണ്ടാക്കുന്നില്ല, അയാള്‍ അലറുന്നില്ല. പകരം, പരിഭ്രാന്തി നിശ്ശബ്ദമായി വിഴുങ്ങുകയാണ് എന്ന് നമ്മളെ തോന്നിപ്പിക്കുകയാണ്. സിനിമ കഴിയുമ്പോള്‍ മനസ്സാക്ഷിയുടെ പതുക്കെയുള്ള നീറ്റലുണ്ട്, നിങ്ങളുടെ പൂര്‍ത്തിയാക്കാത്ത കാര്യങ്ങളേക്കാള്‍ ഭയം ഉണ്ടാക്കുന്ന മറ്റൊരു പ്രേതമില്ലെന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നതിനോട് ഞാനും യോജിക്കുന്നു. തീര്‍ച്ചയായും ഡീയസ് ഈറെ കാണേണ്ട ചിത്രമാണ്. ഇത് നിങ്ങളെ അസ്വസ്ഥമാക്കും, എന്നാല്‍ വിചിത്രമായി ആശ്വാസവും നല്‍കും, ഒരു സുഹൃത്തിനെപ്പോലെ, ഡോ. പ്രമാശ സാരംഗ മനോജ് കുറിച്ചിരിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com